കുമരകം: സെൻട്രൽ സഹോദയ കോൺക്ലേവ്, കോട്ടയം സംഘടിപ്പിച്ച ഇന്റർ സ്കൂൾ റോളർ സ്കേറ്റിങ് ചാമ്പ്യൻഷിപ്പ് – 2026-ൽ മികച്ച പ്രകടനം കാഴ്ചവെച്ച് കുമരകം എസ്.കെ.എം പബ്ലിക് സ്കൂൾ ഓവറോൾ ഫസ്റ്റ് റണ്ണറപ്പ് സ്ഥാനം കരസ്ഥമാക്കി.
വിവിധ പ്രായവിഭാഗങ്ങളിലായി വിദ്യാർഥികൾ നേടിയ മികച്ച വിജയങ്ങളാണ് സ്കൂളിന് ഈ അഭിമാന നേട്ടം സമ്മാനിച്ചത്.
ആറു വയസ്സിൽ താഴെയുള്ള ആൺകുട്ടികളുടെ വിഭാഗത്തിൽ യു.കെ.ജി എയിലെ ദ്രുപത് രാഹുൽ 200 മീറ്റർ, 500 മീറ്റർ ഇനങ്ങളിൽ ഒന്നാം സ്ഥാനം നേടി.
ഇതേ പ്രായവിഭാഗത്തിലെ പെൺകുട്ടികളുടെ വിഭാഗത്തിൽ യു.കെ.ജി എ-യിലെ ഇഷാനി രാഹുൽ രണ്ട് ഇനങ്ങളിലും ഒന്നാം സ്ഥാനം കരസ്ഥമാക്കി.
6–8 വയസ്സു വിഭാഗത്തിൽ രണ്ടാം ക്ലാസ് എ-യിലെ ധനവ്കൃഷ്ണ 200 മീറ്ററിൽ രണ്ടാം സ്ഥാനവും 500 മീറ്ററിൽ മൂന്നാം സ്ഥാനവും നേടി.
8–10 വയസ്സു വിഭാഗത്തിൽ മൂന്നാം ക്ലാസ് ബി യിലെ അഭ്യുദേവ് സി. ജെ. 200 മീറ്റർ, 500 മീറ്റർ ഇനങ്ങളിൽ രണ്ടാം സ്ഥാനം നേടി.
ദീക്ഷന്ത് എം. എസ്. 200 മീറ്ററിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
10–12 വയസ്സു വിഭാഗത്തിൽ അഞ്ചാം ക്ലാസ് ബിയിലെ പാർത്ഥീവ് പ്രവീൺ 200 മീറ്റർ, 500 മീറ്റർ ഇനങ്ങളിൽ ഒന്നാം സ്ഥാനം നേടി.
ഇതേ ക്ലാസിലെ ശ്രേയസ് രാജേഷ് 200 മീറ്ററിൽ രണ്ടാം സ്ഥാനം നേടി.
പെൺകുട്ടികളുടെ വിഭാഗത്തിൽ ആറാം ക്ലാസ് എയിലെ ദേവനന്ദ കെ. രാജ് രണ്ട് ഇനങ്ങളിലും ഒന്നാം സ്ഥാനം നേടി. ആറാം ക്ലാസ് ബിയിലെ ദിയ രാഹുൽ 200 മീറ്റർ, 500 മീറ്റർ ഇനങ്ങളിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി.
12–15 വയസ്സു വിഭാഗത്തിലെ പെൺകുട്ടികളുടെ മത്സരത്തിൽ ഏഴാം ക്ലാസ് എയിലെ ഭവ്യ ബിബീഷ് 200 മീറ്റർ, 500 മീറ്റർ ഇനങ്ങളിൽ രണ്ടാം സ്ഥാനം നേടി.
വിദ്യാർഥികളുടെ കഠിനാധ്വാനവും പരിശീലനവും അർപ്പണബോധവും മികച്ച നേട്ടത്തിന് വഴിയൊരുക്കി. വിജയികളായ വിദ്യാർഥികളെ സ്കൂൾ മാനേജ്മെന്റും പ്രിൻസിപ്പലും അഭിനന്ദിച്ചു.






