കുമരകം :ശ്രീകുമാരമംഗലം ക്ഷേത്രത്തിലെ കന്നിമാസ ഷഷ്ഠി പൂജയും തങ്കരഥത്തിൽ എഴുന്നള്ളിപ്പും ഒക്ടോബർ 16(1202 കന്നി 30) വെള്ളിയാഴ്ചനടക്കും.
രാവിലെ 11.30 മുതൽ പഞ്ചാമൃത അഭിഷേകം, നെയ്യ് അഭിഷേകം, പനിനീർ അഭിഷേകം, ഭസ്മാഭിഷേകം എന്നിവ നടക്കും.
12.30 ന് ഷഷ്ഠിപൂജ.പൊൻകാവടി, നാരങ്ങ സമർപ്പണം വഴിപാടുകൾ ഇതോടൊപ്പം നടക്കും.
ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ എരമല്ലൂർ ഉഷേന്ദ്രൻ തന്ത്രി, മേൽശാന്തി ഷൈൻ ശാന്തി എന്നിവരുടെ മുഖ്യ കാർമികത്വത്തിൽ ഷഷ്ഠി പൂജാ ചടങ്ങുകൾ നടക്കുന്നത്.
വൈകിട്ട് 6.45 ന് ദീപാരാധന. തുടർന്ന് അതിവിശിഷ്ടമായ തങ്കരഥത്തിൽ എഴുന്നള്ളിപ്പ് നടക്കുന്നതാണ്.
8 മണിക്ക് വിശേഷപ്പെട്ട പാനക പൂജയും ഉണ്ടായിരിക്കുന്നതാണ്.
ചടങ്ങുകൾക്കു വേണ്ട എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി
ശ്രീകുമാരമംഗലം ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ എരമല്ലൂർഉഷേന്ദ്രൻ തന്ത്രി അറിയിച്ചു.
വഴിപാടുകളും മറ്റും മുൻകൂട്ടിബുക്കുചെയ്യുന്നതിന് 0481 2524446, എന്നഫോൺ നമ്പരിൽ ബന്ധപ്പെടാവുന്നതാണ്.






