ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ കുടുംബശ്രീയുടെ വിവിധ സി.ഡി.എസുകളിലായി എട്ട് ഒഴിവുകളിലേക്ക് നിയമനം.
ഐ.എഫ്.സി ആങ്കർ, സീനിയർ സി.ആർ.പി എന്നീ തസ്തികകളിലാണ് ഒഴിവുകള്‍.
കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. താല്പര്യവും ആവശ്യമായ യോഗ്യതയും പ്രവൃത്തിപരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 2026 ഒക്ടോബർ 10 ആണ്.
തസ്തികകളും ഒഴിവുകളും
ആരൂക്കുറ്റി സി.ഡി.എസ്, അമ്പലപ്പുഴ സൗത്ത് സി.ഡി.എസ്, തകഴി സി.ഡി.എസ്, പുളിങ്കുന്ന് സി.ഡി.എസ് എന്നിവിടങ്ങളിലായാണ് ഒഴിവുകള്‍. ഓരോ കേന്ദ്രത്തിലും ഐ.എഫ്.സി ആങ്കർ, സീനിയർ സി.ആർ.പി തസ്തികകളില്‍ ഓരോ ഒഴിവ് വീതമാണുള്ളത്. ഇരു തസ്തികകളിലേക്കും തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഓണറേറിയം അടിസ്ഥാനത്തിലായിരിക്കും പ്രതിഫലം.
ഐ.എഫ്.സി ആങ്കർ
സയൻസ് ബിരുദം അല്ലെങ്കില്‍ കൃഷി/അനുബന്ധ വിഷയങ്ങളില്‍ ഡിപ്ലോമയുള്ളവർക്ക് അപേക്ഷിക്കാം. കൃഷി അല്ലെങ്കില്‍ കൃഷി അധിഷ്ഠിത ഉപജീവന മേഖലയില്‍ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയം വേണം. എക്സ്റ്റൻഷൻ, മാർക്കറ്റിംഗ് മേഖലകളിലെ പരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും.
VHSE Agriculture യോഗ്യതയുള്ളവരെയും പരിഗണിക്കും. എന്നാല്‍ കൃഷി മേഖലയില്‍ കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.
സീനിയർ സി.ആർ.പി
കൃഷി സഖി, പശു സഖി അല്ലെങ്കില്‍ അഗ്രി സി.ആർ.പി ആയി കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്. സി.ആർ.പി പരിശീലനം പൂർത്തിയാക്കിയ ഉദ്യോഗാർഥികള്‍ക്ക് മുൻഗണന നല്‍കും.
പ്രായപരിധി
രണ്ട് തസ്തികകളിലേക്കും അപേക്ഷിക്കുന്നവരുടെ പരമാവധി പ്രായം 40 വയസാണ്.
തിരഞ്ഞെടുപ്പ് രീതി
നിയമനത്തിന് എഴുത്തുപരീക്ഷയില്ല. അപേക്ഷകരുടെ രേഖകള്‍ പരിശോധിച്ചശേഷം വ്യക്തിഗത അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. അപേക്ഷാ ഫീസ് ആവശ്യമില്ല.
അപേക്ഷിക്കേണ്ട വിധം
താല്പര്യമുള്ള ഉദ്യോഗാർഥികള്‍ വെള്ളക്കടലാസില്‍ അപേക്ഷ തയ്യാറാക്കി വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, കുടുംബശ്രീ/ഓക്സിലറി ഗ്രൂപ്പ് അംഗത്വം, തിരിച്ചറിയല്‍ രേഖ എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകള്‍ സഹിതം അപേക്ഷ സമർപ്പിക്കണം.
അപേക്ഷിക്കേണ്ട വിലാസം:
District Mission Coordinator
Kudumbashree District Mission Office
Valiyakulam, Alissery Ward,
Alappuzha – 688001
അവസാന തീയതി: 2026 ഒക്ടോബർ 10
ഫോണ്‍: 0477-2254104






