ദുബായ്: ടെല്‍ അവീവിലേക്ക് പോകുകയായിരുന്ന ഫ്ളൈദുബായ് വിമാനം തകർക്കാൻ ശ്രമിച്ച കേസില്‍ വിമാനം മനഃപൂർവം തകർക്കാനായിരുന്നു താൻ ലക്ഷ്യമിട്ടിരുന്നതെന്ന് ഹമാം അല്‍ ഹമ്മാമി (29).
മരണത്തെ തനിക്ക് ഭയമില്ലെന്നും ഹമ്മാമി പറഞ്ഞതായി അന്വേഷണവുമായി ബന്ധപ്പെട്ട സൗദി ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി.
തീവ്രവാദ ആശയങ്ങളിലേക്ക് ഇയാള്‍ എങ്ങനെ എത്തിപ്പെട്ടുവെന്നും നേരത്തെ അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ട ഇയാളെ വീണ്ടും കോക്ക്പിറ്റില്‍ ജോലിക്ക് പ്രവേശിപ്പിച്ചതെങ്ങനെയെന്നും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.
ഹമ്മാമി തീവ്രവാദ വെബ്സൈറ്റുകള്‍ സ്ഥിരമായി സന്ദർശിക്കുന്നതായി കണ്ടെത്തുകയും തുടർന്ന് ഇയാളുടെ ആദ്യ വ്യോമയാന തൊഴിലുടമയായ സർക്കാർ ഉടമസ്ഥതയിലുള്ള ഒമാൻ എയർ വിമാന സർവീസില്‍ നിന്ന് മാറ്റിനിർത്തുകയായിരുന്നു.
തുടർന്ന് ഹമ്മാമിയെ ഡീറാഡിക്കലൈസേഷൻ പരിപാടിയില്‍ പങ്കെടുപ്പിച്ചെന്നും പിന്നീട് ഡെസ്ക് ജോലിയില്‍ നിയമിച്ചെന്നും അന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയാവുന്നവർ വാള് സ്ട്രീറ്റ് ജേണലിനോട് പറഞ്ഞു.






