കോട്ടയം: കേരളാ ട്രേഡ് യൂണിയൻ കോൺഗ്രസ്സ് (കെ.റ്റി യു സി) സംസ്ഥാന പ്രതിനിധി സമ്മേളനം സെപ്തംബർ 25ന് കോട്ടയം ദർശന കൾച്ചർ സെൻ്ററിൽ വച്ച് നടക്കും. കേരളത്തിലെ 14 ജില്ലകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 250 പ്രതിനിധികൾ പങ്കെടുക്കുന്ന സമ്മേളനം കേരള കോൺഗ്രസ് പാർട്ടി ചെയർമാൻ പി.ജെ. ജോസഫ് ഉദ്ഘാടനം ചെയ്യും. കെ.റ്റി.യു.സി സംസ്ഥാന പ്രസിഡൻ്റ് റോയി ഉമ്മൻ അദ്ധ്യക്ഷത വഹിക്കും. ജലവിഭവ വകുപ്പ് മന്ത്രി മോൻസ്ജോസഫ്, ഗവ. ചീഫ് വിപ്പ് അപുജോൺ ജോസഫ്, സെക്രട്ടറി ജനറൽ ജോയി എബ്രഹാം, എം.പി. ഫ്രാൻസിസ് ജോർജ്ജ്, എം.എൽ.എമാർ, സംസ്ഥാന ജില്ലാ നേതാക്കന്മാർ സംബന്ധിക്കും. കേരളത്തിലെ പരമ്പരാഗത തൊഴിൽ മേഖല നേരിടുന്ന പ്രതിസന്ധികളും കേന്ദ്ര ലേബർകോഡ് വിഷത്തിൽ സംസ്ഥാനം പുതിയ ചട്ടങ്ങൾ രൂപപ്പെടുത്തേണ്ടുന്നതിൻ്റെ ആവശ്യകത സമ്മേളനം ചർച്ച ചെയ്യും.
അസംസ്കൃത വസ്തുക്കൾ ലഭ്യമാകാത്തവിധം തമിഴ്നാട് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയത് മൂലം കേരളത്തിൻ്റെ നിർമ്മാണ മേഖലയിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന തൊഴിൽ നഷ്ടം.
വനഭൂമിയോട് ചേർന്നുള്ള കാർഷികമേഖലയിൽ പണിയെടുക്കുന്ന തൊഴിലാളികൾക്ക് ലഭിക്കേണ്ടുന്ന തൊഴിൽ സുരക്ഷിതത്വം
ഇടത് സർക്കാർ തകർത്തെറിഞ്ഞ തൊഴിലാളി ക്ഷേമനിധി ബോർഡുകളുടെ പുനർജീവനം തുടങ്ങി കേരളത്തിലെ തൊഴിൽ മേഖല നേരിടുന്ന പ്രതിസന്ധികളും തൊഴിലാളികൾ അനുഭവിക്കുന്ന പ്രയാസങ്ങളും പരിഹാര നിർദ്ദേശങ്ങളും സമ്മേളനം ചർച്ചചെയ്യും.
നദികളിലും ഡാമുകളിലും നിറഞ്ഞുകിടക്കുന്ന എക്കലും മണലും നീക്കം ചെയ്യുക. അതുമൂലം പ്രളയത്തെ നിയന്ത്രിക്കാനും സർക്കാരിന് സാമ്പത്തിക മെച്ചവും അനേകം തൊഴിലാളികൾക്ക് തൊഴിലും ലഭ്യമാകും
.കേരള വാട്ടർ അതോറിറ്റിയിൽ എച്ച്.ആർ തൊഴിലാളികളായി വർക്ക് ചെയ്യുന്നവർക്ക് ദിവസവേതനം വർദ്ധിപ്പിക്കുക. നിലവിൽ 447-/ രൂപയാണ്.
ഇ.എസ്.എ കരട് വിജ്ഞാപനം മൂലം മലയോരമേഖലയിലെ കർഷകർ ദയാശങ്കയിലാണ്. ജനവേസ മേഖലയും കൃഷിയിടവും തോട്ടമേഖലകളും ഒഴിവാക്കണമെന്നാണ് കെ.റ്റി.യു.സിയുടെ ആവശ്യം.
സാധാരണക്കാരായ മോട്ടോർ തൊഴിലാളികൾ ഇന്ന് ഒരു വലിയ പ്രതിസന്ധി നേരിടുകയാണ്. ഓട്ടോ മാറ്റിക് പാസ്സിംഗ് സെൻ്റർ ജില്ലയിൽ ഒന്നോ രണ്ടോ ഇടങ്ങിളിൽ മാത്രം ഒതുങ്ങിനിന്നാൽ മലയോര മേഖലയിലുള്ള സാധാരണക്കാരായ ഓട്ടോറിക്ഷാ തൊഴിലാളികളും മറ്റ് എല്ലാ വാഹന ഉടമകളും അൻപത് അറുപത് കിലോമീറ്റർ സഞ്ചരിക്കേണ്ട സാഹചര്യമാണ്. ഇത് നടപ്പിലാക്കുന്നുവെങ്കിൽ എല്ലാ ആർ.ടി.ഒ ഓഫീസുകളിലും പ്രാവർത്തികമാക്കേണ്ടതാണ്.
കെ.റ്റി.യു.സി സംസ്ഥാന പ്രസിഡൻ്റ് റോയ് ഉമ്മൻ, കേരള കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് ജയ്സൺ ജോസഫ്, ഷൈജി ഓട്ടുപ്പിള്ളി, ജോയ് ചെട്ടിശ്ശേരി, എ.ജെ. സാബു എന്നിവർ വാർത്ത സമ്മേളനത്തിൽ പരിപാടികൾ വിശദീകരിച്ചു.






