മൈസൂരു : മൈസൂരുവിന് സമീപം കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ട് 9 പേർക്ക് പരിക്കേറ്റു. മൈസൂരുവിനടുത്ത് ചന്നപട്ടണയിൽ ആയിരുന്നു അപകടം.
കണ്ണൂരിൽ നിന്ന് വന്ന ബസ് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഡ്രൈവറും കണ്ടക്ടറും ഉൾപ്പെടെ മൂന്ന് യാത്രക്കാർക്ക് ഗുരുതര പരിക്കേറ്റു. കണ്ണൂർ ഡിപ്പോയുടെ സൂപ്പർ ഡീലക്സ് ആണ് അപകടത്തിൽപെട്ടത്.






