കെ.എസ്.ആർ.ടി.സിയിൽ എൻജിനീയറിങ് മേഖലയിൽ താൽക്കാലിക നിയമനത്തിന് അവസരം.
ചീഫ് എൻജിനീയർ (പ്രൊജക്ട്സ് & സിവിൽ വർക്സ്), അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ (ഇലക്ട്രിക്കൽ) എന്നീ തസ്തികകളിലേക്കാണ് നിയമനം.
തസ്തികകളും ഒഴിവുകളും
ചീഫ് എൻജിനീയർ (പ്രൊജക്ട്സ് & സിവിൽ വർക്സ്) – 1 ഒഴിവാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഒരു വർഷത്തേക്കാണ് നിയമനം.
പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ കാലാവധി നീട്ടിനൽകാൻ സാധ്യതയുണ്ട്.
അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ (ഇലക്ട്രിക്കൽ) – 1 ഒഴിവാണ് ഉള്ളത്.
ഈ തസ്തികയിലേക്കുള്ള നിയമനവും താൽക്കാലിക അടിസ്ഥാനത്തിലാണ്.
യോഗ്യത
ചീഫ് എൻജിനീയർ തസ്തികയിലേക്ക് സിവിൽ എൻജിനീയറിങ്ങിൽ B.Tech അല്ലെങ്കിൽ തത്തുല്യ യോഗ്യത വേണം.
ഡിസൈൻ അല്ലെങ്കിൽ കൺസ്ട്രക്ഷൻ മേഖലയിൽ നിന്ന് വിരമിച്ച എൻജിനീയർമാർക്കാണ് അപേക്ഷിക്കാനാകുക.
കുറഞ്ഞത് 10 വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്. ഉയർന്ന പ്രായപരിധി 65 വയസാണ്.
അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ (ഇലക്ട്രിക്കൽ) തസ്തികയിലേക്ക് ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ B.Tech അല്ലെങ്കിൽ തത്തുല്യ യോഗത ആവശ്യമാണ്.
സർക്കാർ ഓഫീസുകളിൽ അസിസ്റ്റന്റ് എൻജിനീയറായി കുറഞ്ഞത് 10 വർഷത്തെ പ്രവൃത്തിപരിചയം വേണം. ഉയർന്ന പ്രായപരിധി 50 വയസാണ്.
ശമ്പളം
ചീഫ് എൻജിനീയർ തസ്തികയിൽ സർക്കാർ സർവീസിൽ നിന്ന് വിരമിച്ചവർക്ക് റീ-എംപ്ലോയ്മെന്റ് അടിസ്ഥാനത്തിലായിരിക്കും പ്രതിഫലം.
അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ (ഇലക്ട്രിക്കൽ) തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 50,000 രൂപ ശമ്പളം ലഭിക്കും.
അവസാന തീയതി
അപേക്ഷകൾ 2026 ഒക്ടോബർ 9 വൈകിട്ട് 5 മണി വരെ സമർപ്പിക്കാം. വിശദമായ വിജ്ഞാപനവും അപേക്ഷാ നടപടിക്രമങ്ങളും CMDയുടെ ഔദ്യോഗിക റിക്രൂട്ട്മെന്റ് പേജിൽ ലഭ്യമാണ്.
വെബ്സൈറ്റ്: https://cmd.kerala.gov.in/recruitment/






