കറുകച്ചാൽ: ജില്ലാ പഞ്ചായത്തിന്റെ ആദ്യ -ഗ്രാമവണ്ടി ഇന്ന് നിരത്തിലിറങ്ങും. കോട്ടയം-ചങ്ങനാശേരി റൂട്ടിലാണ് സർവീസ് ആരംഭിക്കുന്നത്.
കറുകച്ചാൽ: ജില്ലാ പഞ്ചായത്തിന്റെ ആദ്യ -ഗ്രാമവണ്ടി ഇന്ന് നിരത്തിലിറങ്ങും. കോട്ടയം-ചങ്ങനാശേരി റൂട്ടിലാണ് സർവീസ് ആരംഭിക്കുന്നത്.
ഗ്രാമീണ മേഖലയിലെ യാത്രാദുരിതത്തിന് അറുതിവരുത്തികയാണ് ലക്ഷ്യം.
കെഎസ്ആർടിസി പ്രിയദർശിനി പദ്ധതിക്കുശേഷമുള്ള ആദ്യ ഗ്രാമവണ്ടി സർവീസാണിത്.
ജില്ലാ പഞ്ചായത്ത് 25 ലക്ഷം രൂപ വിനിയോഗിച്ച് കെഎസ്ആർടിസിയുമായി സഹകരിച്ച് നടപ്പിലാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം 22ന് ഉച്ചകഴിഞ്ഞ് 2.30ന് ഞാലിയാകുഴിയിൽ ചാണ്ടി ഉമ്മൻ എംഎൽഎ നിർവഹിക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് ചടങ്ങിൽ അധ്യക്ഷത വഹിക്കും.
പ്രിയദർശിനി സർവീസുകൾ ലഭ്യമല്ലാത്ത ഉൾനാടൻ ഗ്രാമീണ വഴികളിലെ യാത്രാക്ലേശം പരിഹരിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
കോട്ടയം - ചങ്ങനാശേരി: രാവിലെ ഏഴിന് കോട്ടയത്തുനിന്ന് പുറപ്പെട്ട് പുതുപ്പള്ളി, ഞാലിയാകുഴി, പുല്ലുകാട്ടുപടി, ജറുസലേം മൗണ്ട്, വള്ളിക്കാട്ടുദയറ, പുത്തൻചന്ത, കണ്ണഞ്ചിറ, പരപ്പാട്ടുപടി, ചീരംചിറ വഴി 8.20ന് ചങ്ങനാശേരിയിലെത്തും.
ചങ്ങനാശേരി - കോട്ടയം: രാവിലെ 8.30ന് ചങ്ങനാശേരിയിൽനിന്ന് തിരിച്ച് മാമ്മൂട്, കൊച്ചുറോഡ്, പാലമറ്റം, മണ്ണാങ്കവല, രാജമറ്റം, വട്ടോളി, തോട്ടക്കാട് അമ്പലക്കവല, ഇരവുചിറ, ഞാലിയാകുഴി വഴി 10ന് കോട്ടയത്ത് എത്തി ചേരും






