തിരുവനന്തപുരം : കേരളപ്പിറവി ദിനത്തില്‍ സംസ്ഥാനത്ത് പവർകട്ടില്ല.
ഒരാഴത്തേക്ക് ആവശ്യമായ വൈദ്യുതി കിട്ടുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. 600 മെഗാ വാട്ട് വൈദ്യുതിയാണ് ലഭിക്കുക. ഇതോടെ വൈദ്യുതി പ്രതിസന്ധിക്ക് താത്കാലിക പരിഹാരമായി
പവർ എക്സ്ചേഞ്ച് വഴിയുള്ള വൈദ്യുതി തല്‍സമയ മാർക്കറ്റിലൂടെ 600 മെഗാവാട്ട് ലഭിക്കുമെന്നാണ് കെഎസ്ഇബി പ്രതീക്ഷിക്കുന്നത്. ജനറല്‍ ആക്സസ് നെറ്റ് വർക്ക് വഴി യൂണീറ്റിന് 8.65 രൂപ നിരക്കില്‍ വൈദ്യുതി കിട്ടും.
പരമാവധി 500 മെഗാവാട്ട് നല്‍കാമെന്നാണ് ധാരണയായിട്ടുള്ളത്.പീക് സമയത്തെ ആവശ്യത്തിനായി കെഎസ്ഇബി 300 മെഗാവാട്ട് വൈദ്യുതി വാങ്ങിയിട്ടുണ്ട്.
4.99 രൂപ മുതല്‍ 10 രൂപ വരെ നിരക്കിലാണ് വൈദ്യുതി വാങ്ങിയത്. അധിക ആവശ്യകതയുണ്ടായാല്‍ ഒന്നര മണിക്കൂർ മുമ്പ് വൈദ്യുതി വാങ്ങും ഏകദേശം 700 മെഗാവാട്ടിന്റെ കുറവാണ് നാളെ പ്രതീക്ഷിക്കുന്നത്. ഈ കുറവ് മറികടക്കാനാകുമെന്നാണ് കെഎസ്ഇബിയുടെ വിലയിരുത്തല്‍.






