ഇടുക്കി: കനത്ത മഴയിൽ കെ.എസ്.ഇ.ബിയുടെ ജലവൈദ്യുതഅണക്കെട്ടുകളിൽ ജലനിരപ്പ് ഉയർന്നതോടെ വെെദ്യുതോത്പാദനം കൂടി.
കേരള സ്റ്റേറ്റ് ലോഡ് ഡെസ്പാച്ച് സെന്ററിന്റെ റിപ്പോർട്ട് പ്രകാരം അണക്കെട്ടുകളിൽ നിലവിലുളളത് 57 ശതമാനം വെളളം.
2,378.844 ദശലക്ഷം യൂണിറ്റ് (എം.യു)വൈദ്യുതി ഉത്പാദിപ്പിക്കാനാവും.
പ്രതിദിനം 23.25 ദശലക്ഷം യൂണിറ്റ് ജലവൈദ്യുതിയാണ് സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്നത്.
ഡാമുകളിലേക്ക് ദിവസവും 34.42 ദശലക്ഷം യൂണിറ്റിന് തുല്യമായ വെള്ളമെത്തുന്നുണ്ട്.
ഏറ്റവും കൂടുതൽ വൈദ്യുതി ഉത്പാദിപ്പിക്കുന്ന ഇടുക്കിയിൽ നിലവിൽ സംഭരണം 56%. 1,200 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാം.
വൈദ്യുതി ആവശ്യകത ഉയരുന്ന രാത്രിസമയങ്ങളിൽ സംസ്ഥാനത്തിന് താങ്ങാവുന്നത് ഇടുക്കിയും പമ്പയുമാണ്.






