തിരുവനന്തപുരം: കേരളത്തിലെ വൈദ്യുതി ക്ഷാമം കൃത്രിമമാണ്. അതീവ ഗൗരവമായ കാര്യങ്ങൾ ഇതിന് പിന്നിലുണ്ടെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.
സാധാരണ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതും ചെയ്യേണ്ടതും വൈദ്യുതി ബോഡിനാണ്.
പ്രധാന ഉത്തരവാദിത്തവും അവർക്ക് തന്നെയാണെന്നും വൈദ്യുതി കരാറിൻ്റെ കാര്യങ്ങൾ നേരെ എന്ന് പറയാനാകില്ലെന്നും പിണറായി പറഞ്ഞു.
വാർത്താസമ്മേളനത്തിലാണ് പിണറായി മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ചത്.
വൈദ്യുതി ബോർഡ് എടുത്ത സമീപനം തള്ളുന്ന സർക്കാർ നടപടി ദുരൂഹമാണ്.
വൈദ്യുതി ബോഡും മന്ത്രിയും സ്വീകരിച്ചതിന് വിരുദ്ധമായ നിലപാടാണ് മുഖ്യമന്ത്രിക്കുള്ളത്.
സാധാരണ നിലക്ക് നടക്കാൻ പാടില്ലാത്ത എന്തോ ഒന്ന് ഇതിന് പിന്നിലില്ലേ എന്ന് സംശയമുണ്ട്.
കരാർ ഒപ്പിടാൻ താരുമാനിച്ചത് ഞാനെന്ന് മുഖ്യമന്ത്രി പറയുന്നു. എന്തിനാണ് വകുപ്പും മന്ത്രിയും ബോഡും.
പൂർണ്ണ ഉത്തരവാദിത്തം മുഖ്യമന്ത്രി ഏറ്റെടുക്കുമ്പോൾ അതിലെന്തോ ഒളിപ്പിക്കാനുണ്ട്.
അഴിമതി ആരോപണത്തിന് മുഖ്യമന്ത്രിക്ക് മറുപടിയില്ല.
വൈദ്യുതി ഉത്പാദിപ്പിക്കുന്ന കമ്പനിയല്ല ജിഎൻഎ. ഡിജിറ്റൽ ഒടിസി ആണ്.
സുതാര്യമായ നടപടി ക്രമങ്ങളിലൂടെയാണ് വൈദ്യുതി വാങ്ങേണ്ടത്.
ആരുടെ വൈദ്യുതിയാണ് ജിഎൻഎ നൽകുന്നത്. ഏത് കമ്പനിയുടെ വൈദ്യുതിയാണ് വാങ്ങുന്നത്.
ഇതിനൊന്നും ഉത്തരം ഇല്ല. കെഎസ്ഇബി വിശദമായ പഠനം നടത്തിയിട്ടുണ്ട്. കെഎസ്ഇബി വിശദമായി കാര്യങ്ങൾ അവതരിപ്പിച്ചു.
കെഎസ്ഇബി നടത്തിയ പഠനം തെറ്റാണെങ്കിൽ അത് ചൂണ്ടിക്കാണിക്കാനുള്ള അവകാശം സർക്കാരി നുണ്ട്. അങ്ങനെ ചൂണ്ടിക്കാണിച്ചിട്ടില്ല.
ഔദ്യോഗികമായി കത്ത് നൽകിയിട്ടുണ്ട് എന്നും കെഎസ്ഇബി പറയുന്നു. കത്ത് നൽകിയിട്ടില്ല എന്ന് മുഖ്യമന്ത്രി അവകാശപ്പെടുമ്പോഴും കത്ത് പൊതു മണ്ഡലത്തിൽ ലഭ്യമാണ്.
രാജമാണിക്യം പ്രാപ്തനായ ഐഎഎസ് ഉദ്യോഗസ്ഥൻ ആണ്. കാര്യങ്ങൾ പരിശോധിച്ചപ്പോ ശരിയല്ലെന്ന് ബോധ്യപ്പെട്ടാണ് ശരികേടുകൾ ബോധ്യപ്പെടുത്തിയത്.
വഴങ്ങാത്ത ഉദ്യോഗസ്ഥനെ സ്ഥാനമാറ്റുകയാണ്. കെഎസ്ഇബിക്കോ രാജമാണിക്യത്തിനോ എതിർപ്പില്ലെന്ന് പറയുമ്പോഴും അവരുടെ കത്തിന് വിരുദ്ധമായ കാര്യങ്ങൾ മുഖ്യമന്ത്രി സ്വീകരിക്കുന്നു.
ഔദ്യോഗിക കത്തില്ലെന്ന് പറയുന്നു, പക്ഷേ അത് പുറത്ത് വന്നിട്ടുണ്ട്. ഹിമാചൽ വൈദ്യുതിക്ക് അനുകൂലമായി മന്ത്രി സണ്ണി ജോസഫ് ഫയലിൽ കുറിച്ചിട്ടുണ്ടെന്നും പിണറായി പറഞ്ഞു






