കോഴിക്കോട്: അർജുൻ ആയങ്കിക്ക് വേണ്ടി ക്രൗഡ് ഫണ്ടിങ് നടത്തിയതിന് സഹോദരൻ അജയ് അറസ്റ്റിൽ.
കോഴിക്കോട് നടക്കാവ് പൊലീസാണ് അറസ്റ്റ് ചെയ്തത്.
മുൻകരുതലിന്റെ ഭാഗമായിട്ടാണ് അറസ്റ്റ്.
നിരവധി കേസുകളിൽ പ്രതിയും ഒളിവിൽ കഴിയുന്ന ആളുമായ അർജ്ജുൻ ആയങ്കിയുടെ പേരിലുള്ള
അക്കൗണ്ട് ഉപയോഗിച്ച് സോഷ്യൽ മീഡിയയിലൂടെ അജയ് ക്രൗഡ് ഫണ്ടി നടത്തിയെന്നാണ് എഫ്ഐആറിൽ പൊലീസ് പറയുന്നത്.






