കൈപ്പുഴ : കാറ്റും മഴയും വില്ലനായതോടെ കൈപ്പുഴയില്‍ വ്യാപക കൃഷി നാശം. കൈപ്പുഴ വഞ്ചിത്താഴെ ഭാഗത്തെ വാഴത്തോട്ടത്തില്‍ വെള്ളം കയറിയ നിലയിലാണ്. വാഴ നട്ടിട്ട് ഏറെ നാളായില്ല. ചെറിയ വാഴകളാണ് വെള്ളത്തിലായിരിക്കുന്നത്. തൊട്ടടുത്തുതന്നെ പച്ചക്കറി കൃഷിയും നടക്കുന്നുണ്ട്. പടിഞ്ഞാറൻ പ്രദേശങ്ങളില്‍ കപ്പ, വാഴ തുടങ്ങിയ കൃഷിയിടങ്ങളില്‍ വെള്ളം കയറിയിരുന്നു.
ഇന്നലെ പലസ്ഥലത്തും കാര്യമായി മഴപെയ്യാതിരുന്നതിനാല് വെള്ളം നേരിയ തോതില്‍ ഇറങ്ങിട്ടുണ്ട്. എന്നാല്‍ പടിഞ്ഞാറൻ പ്രദേശങ്ങളായ ആർപ്പൂക്കരയിലെ മഞ്ചാടിക്കരി, മണിയാപറമ്പ്, കരിപ്പ തുടങ്ങിയ പ്രദേശങ്ങളും അയ്മനം, നീണ്ടൂർ തുടങ്ങിയ പഞ്ചായത്തുകളുടെ പല പ്രദേശങ്ങളും വെള്ളത്തില്‍ തന്നെയാണ്.






