കോട്ടയം: കോഴി വളർത്തൽ തൊഴിലാക്കിയവർക്ക് സന്തോഷ വാർത്ത. 5000 കോഴികളിൽ താഴെയുള്ള കോഴി ഫാമുകൾക്ക് ഇനി പൊല്യൂഷൻ കൺട്രോൾ സർട്ടിഫിക്കറ്റ് വേണ്ട എന്ന് ഭേദഗതി വന്നിരിക്കുന്നു.
കർഷകരുടെ, പ്രത്യേകിച്ച് ബ്രോയ്ലർ കർഷകരുടെ നിരന്തരമായ ആവശ്യമായിരുന്നു ഇത്. 500 കോഴി ഉള്ളവർക്ക് പോലും നിലവിൽ
പോലുഷൻ കൺട്രോൾ സർട്ടിഫിക്കറ്റ് എടുക്കണമായിരുന്നു. .വീടുകളിൽ നിന്നും മറ്റ് സ്ഥാപനങ്ങളിൽ നിന്നുമുള്ള ദൂര പരിധി 500 കോഴിക്ക് മേൽ 25 മീറ്റർ, 5000 കോഴിക്ക് മേൽ 50 മീറ്റർ എന്ന അയവുമുണ്ട്. 500 എണ്ണം വരെ പ്രത്യേകിച്ച് പരിധികളില്ല. എന്നാൽ മലിനീകരണം ഉണ്ടാവാതെയും മറ്റുള്ളവർക്ക് ബുദ്ധിമുട്ടില്ലാതെയും വളർത്തണമെന്ന നിബന്ധനയിൽ വിട്ടുവീഴ്ചയില്ല. കർഷകരുടെ വർഷങ്ങളായുള്ള ഈ ആവശ്യം പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടു കർഷക കോൺഗ്രസ് നേതാവ് എബി ഐപ്പന്റെ നേതൃത്വത്തിൽ കർഷകർ മുഖ്യമന്ത്രിയെ കണ്ട് നിവേദന൦ നൽകിയിരുന്നു. പരിശോധന നടത്തി ആവശ്യമായ നടപടികൾ സ്വീകരിക്കാമെന്ന് ഉറപ്പു൦ നൽകിയിരുന്നു.






