കോട്ടയം: മെട്രോ നഗരങ്ങളെ കടത്തിവെട്ടി മികച്ച ജീവിതനില വാരമുള്ള നഗരമായി കോട്ടയം.
ലോകമെമ്പാടുമുള്ള ആയിരത്തോളം നഗരങ്ങളെ ഉൾപ്പെടുത്തി ഓക്സ്ഫഡ് ഇക്കണോമിക്സ് തയാറാക്കിയ 2026 ലെ ഗ്ലോബൽ സിറ്റിസ് ഇൻഡക്സിലാണ് കോട്ടയത്തിന്റെ നേട്ടം.
കേരളത്തിൽ നിന്ന് 7 നഗരങ്ങൾ പട്ടികയിലുണ്ട്. ആഗോളതലത്തിൽ 475-ാം റാങ്കാണ് കോട്ടയത്തിനുള്ളത്.
മെട്രോ നഗരങ്ങളായ ബെംഗളൂരു (775), ന്യൂഡൽഹി (781), മുംബൈ (817), ഹൈദരാബാദ് (818) എന്നിവയെല്ലാം ജീവിതനിലവാരത്തിൽ കോട്ടയത്തിന് പിന്നിലാണ്.
തലസ്ഥാനമായ തിരുവനന്തപു രത്തിനും കൊച്ചിക്കും തൃശൂരിനും മുന്നിൽ കോട്ടയമുണ്ട്. 533-ാം സ്ഥാനത്തുള്ള കൊല്ലമാണ് കോ ട്ടയത്തിന് തൊട്ടടുത്തുള്ളത്.
വായുമലിനീകരണവും ഉയർന്ന ജീവിതച്ചെലവുമാണ് മറ്റു നഗരങ്ങൾക്കു തിരിച്ചടിയായത്.






