കോട്ടയം: മധ്യകേരളത്തിൻ്റെ വികസനത്തിന് പുതുവേഗത നല്കി. പുതിയ പാത കോട്ടയം - എറണാകുളം യാഥാർഥ്യമാകും. ദേശീയപാത 183, 66 എന്നിവയെ ബന്ധിപ്പിച്ച് കോട്ടയം - കൊച്ചി റോഡ് പദ്ധതിയുമായി കേരളം മുന്നോട്ടുപോവുകയാണ്.
നിർദിഷ്ട കോട്ടയം - എറണാകുളം ഇടനാഴിക്കായി സംസ്ഥാന സർക്കാർ കേന്ദ്രസർക്കാരിനു ശുപാർശ നല്‍കുമെന്ന് കോട്ടയം എംപി കെ ഫ്രാൻസിസ് ജോർജ് പറഞ്ഞു.
കോട്ടയം - എറണാകുളം പാതയ്ക്കായി കേന്ദ്രത്തിന് ശുപാർശ നല്‍കാമെന്ന് മുഖ്യമന്ത്രിയും പൊതുമരാമത്ത് മന്ത്രിയും ഉറപ്പു നല്‍കിയെന്നും കെ ഫ്രാൻസിസ് ജോർജ് പറഞ്ഞു. ദേശീയപാതാ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുതിയ റോഡുകള്‍ നിർമിക്കാൻ സംസ്ഥാനത്തിൻ്റെ ശുപാർശ ആവ്യമാണ്. ഇതിനുള്ള നടപടികളാണ് ആരംഭിച്ചിരിക്കുന്നത്.






