കൊല്ലം: ശബരിമല തീർത്ഥാടനം കഴിഞ്ഞ് കാറില്‍ മടങ്ങിയ കുടുംബത്തെ ആക്രമിച്ച സംഘം പിടിയില്‍.
കൊട്ടാരക്കര ചന്ദ്രവിലാസം വീട്ടില്‍ ശരത് ചന്ദ്രൻ (39), പുലമണ്‍ പള്ളി വടക്കേതില്‍ വീട്ടില്‍ ഷിബിൻ (22), തൃക്കണ്ണമംഗലം ഐക്യമത്ത് വീട്ടില്‍ പ്രണവ് (30), ഐക്യമത്ത് വീട്ടില്‍ പ്രവീണ്‍ (34) എന്നിവരാണ് കൊട്ടാരക്കര പൊലീസിന്റെ പിടിയിലായത്.
കഴിഞ്ഞ 19ന് രാത്രി 8:30 യോടെ തൃക്കണ്ണമംഗലത്ത് ആയിരുന്നു സംഭവം.
ശബരിമല സന്ദർശിച്ച ശേഷം മടങ്ങുകയായിരുന്ന കുടുംബം സഞ്ചരിച്ചിരുന്ന വാഹനത്തില്‍ കൊണ്ടിടിച്ച ശേഷം പ്രതികള്‍ നിർത്താതെ പോവുകയായിരുന്നു. ഇത് ചോദ്യം ചെയ്തതാണ് പ്രതികളെ ചൊടിപ്പിച്ചത്. തുടർന്ന് കാറില്‍ ഉണ്ടായിരുന്ന വരെ മർദ്ദിക്കുകയായിരുന്നു പരാതിക്കാരിയുടെ കഴുത്തിന് കുത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ചതായും പരാതിയുണ്ട്.
കൊട്ടാരക്കര പോലീസ് കേസ് രജിസ്റ്റർ ചെയ്ത് വിശദമായിഅന്വേഷണം നടത്തിയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.കൊട്ടാരക്കര സർക്കിള്‍ ഇൻസ്പെക്ടർ ഓഫ് പോലീസ് ഗംഗാപ്രസാദിന്റെ നേതൃത്വത്തില്‍ എസ്എച്ച്ഒ ഹേമന്ത് മോഹൻ, എഫ്.ഐ. അഭിജിത്ത്, എഎസ്ഐ. അജു, സിവില്‍ പോലീസ് ഓഫീസർമാരായ മനു കൃഷ്ണൻ, പ്രകാശ് കൃഷ്ണൻ, ബിപിൻ ഹെൻട്രി, ഉല്ലാസ് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.






