കോട്ടയം: ചന്തക്കവലയില്‍ സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി പരുക്കേറ്റു യുവതി മരിച്ച സംഭവത്തില്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്.
അപകടത്തിന് ഇടയാക്കിയ തണ്ടപ്ര ബസിന്റെ ഡ്രൈവറുടെ ലൈസന്‍സും വണ്ടിയുടെ ഫിറ്റ്നസും സസ്പെന്‍ഡ് ചെയ്യാന്‍ തീരുമാനം.
വാഹനം ഓടിച്ച ഡ്രൈവര്‍ കുറിച്ചി സ്വദേശി അതുല്‍ ബിജു നിലവില്‍ പോലീസ് കസ്റ്റഡിയിലാണ്.
നട്ടാശേരി ഗാന്ധിസ്മാരക കേന്ദ്രത്തിനു സമീപം ഇഞ്ചേരിക്കുന്ന് പാറയില്‍ വീട്ടില്‍ അഞ്ജലി അജയ് (19) ആണ് അപകടത്തില്‍ മരണപ്പെട്ടത്. ചന്തക്കവലയ്ക്കു സമീപമുള്ള സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു.
കോട്ടയം ചന്തക്കവല ജങ്ഷനോട് ചേര്‍ന്നു സ്വകാര്യ ബസ് ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചുകയറിയുണ്ടായ വലിയ അപകടത്തില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നു.
അമിതവേഗതയും തേയ്മാനം സംഭവിച്ച ടയറുകളുമാണ് അപകടകാരണമെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു.






