കോട്ടയം: കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡിൽ പ്രവർത്തിക്കുന്ന 57-ാം നമ്പർ കപ്പാട് അങ്കണവാടി കം ക്രഷിൽ ക്രഷ് ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഒന്നാം വാർഡിലെ സ്ഥിരതാമസക്കാരായ യോഗ്യരായ വനിതകൾക്ക് അപേക്ഷിക്കാം.
എസ്.എസ്.എൽ.സി. വിജയവും 18നും 35നും ഇടയിൽ പ്രായവുമുള്ളവർക്കാണ് അപേക്ഷിക്കാൻ അർഹത. താത്പര്യമുള്ളവർ നിശ്ചിത സമയപരിധിക്കുള്ളിൽ അപേക്ഷ സമർപ്പിക്കണം.
ഡിസംബർ എട്ടിന് വൈകിട്ട് അഞ്ചുവരെയാണ് അപേക്ഷ സ്വീകരിക്കുക.
കൂടുതൽ വിവരങ്ങൾക്ക് കാഞ്ഞിരപ്പള്ളി ഐ.സി.ഡി.എസ്. ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 8848968810.






