കോട്ടയം: അൺ എയ്ഡഡ് സ്കൂൾസ് പ്രൊട്ടക്ഷൻ കൗൺസിൽ കേരളയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ശിക്ഷാ സംവദ് സ്റ്റുഡന്റ്സ് എക്സലൻസ് അവാർഡ് 2026 കേരള നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ സമ്മാനിച്ചു.
കോട്ടയം ഹോട്ടൽ മാലി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കൗൺസിൽ പ്രസിഡന്റ് റവ. ഫാ. ജെയിംസ് മുല്ലശ്ശേരി അധ്യക്ഷത വഹിച്ചു.
കോട്ടയം നഗരസഭാ ചെയർമാൻ എം. പി. സന്തോഷ് കുമാർ മുഖ്യപ്രഭാഷണം നടത്തി.
ജനറൽ സെക്രട്ടറി പി. എസ്. രാമചന്ദ്രൻപിള്ള, ജേക്കബ് ജോർജ്, സരോഷ് പി. എബ്രഹാം, അഡ്വ.സിജു ജു കെ. ഐസക്ക് , വി. കെ. ഖാലിദ്, അബ്ദുൾ നാസർ, വിക്ടർ ടി. ഐ., അഡ്വ.ആർ എസ് ഹരികുമാർ, മോഹൻദാസ് എന്നിവർ പ്രസംഗിച്ചു.
അമൃത വിശ്വവിദ്യാപീഠവും അൺ എയ്ഡഡ് സ്കൂൾസ് പ്രൊട്ടക്ഷൻ കൗൺസിൽ കേരളയും സംയുക്തമായി സംഘടിപ്പിച്ച ഓൺലൈൻ മത്സരപ്പരീക്ഷയുടെ അടിസ്ഥാനത്തിലാണ് വിദ്യാർഥികളെ അവാർഡിനായി തിരഞ്ഞെടുത്തത്.
വിദ്യാർഥികളുടെ അക്കാദമിക മികവും പ്രതിഭയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ശിക്ഷാ സംവദ് സ്റ്റുഡന്റ്സ് എക്സലൻസ് അവാർഡ് ഏർപ്പെടുത്തിയിരിക്കുന്നത്.
ഇതിന്റെ ഭാഗമായി രാവിലെ 10ന് നടന്ന ലീഗൽ അവേർനെസ് പ്രോഗ്രാം സി.എസ്.ഐ. മധ്യകേരള മഹായിടവക ബിഷപ്പ് ഡോ. മലയിൽ സാബു കോശി ചെറിയാൻ ഉദ്ഘാടനം ചെയ്തു.
അഡ്വ. സജിത് കുമാർ നിയമബോധവൽക്കരണ ക്ലാസുകൾ നയിച്ചു. വിദ്യാലയങ്ങളുമായി ബന്ധപ്പെട്ട നിയമപരമായ വിഷയങ്ങളും മാനേജർമാരും പ്രിൻസിപ്പൽമാരും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളും പരിപാടിയിൽ ചർച്ച ചെയ്തു.






