കോട്ടയം: കോട്ടയം ജില്ലയിലുടനീളം സ്പാ കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് കോട്ടയം ജില്ലാ പോലീസ് നടത്തിയ വ്യാപക പരിശോധനയിൽ ചങ്ങനാശ്ശേരി പെരുന്നയിൽ നിയമവിരുദ്ധമായി പ്രവർത്തിച്ചുവന്നിരുന്ന ‘നമസ്തേ വെൽനസ് സ്പാ’യ്ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.
സ്ഥാപനത്തിൽ അനാശാസ്യ പ്രവർത്തനങ്ങൾ നടന്നുവരുന്നതായി കണ്ടെത്തിയതിനെത്തുടർന്നാണ് ചങ്ങനാശ്ശേരി പോലീസ് നടപടി സ്വീകരിച്ചത്.
തുടർന്ന് സ്ഥാപനത്തിന്റെ നടത്തിപ്പുകാരേയും ജീവനക്കാരേയും അറസ്റ്റ് ചെയ്തു.തുടർ നടപടികൾ സ്വീകരിച്ചു വരുന്നു






