മുണ്ടക്കയം: കോട്ടയത്ത് മലയോരമേഖലയില്‍ വിവാഹ ബ്രോക്കര്‍മാരുടെ പേരില്‍ തട്ടിപ്പ് നടക്കുന്നതായി പരാതി. മാതാപിതാക്കളെ ലക്ഷ്യമിട്ട് പണം വാങ്ങി പിന്നീട് ഫോണ്‍ എടുക്കാത്തതായാണ് ആരോപണം.
മുണ്ടക്കയത്തും പരിസരം പ്രദേശങ്ങളിലും വിവാഹം നടത്തി തരാമെന്ന് പറഞ്ഞ് വീടുകള്‍ കയറിയിറങ്ങി യുവതീ യുവാക്കളുടെ വിവരങ്ങള്‍ ശേഖരിക്കുകയും മാതാപിതാക്കളില്‍നിന്നു വിവിധ പേരുകളില്‍ പണം കൈപ്പറ്റുകയും ചെയ്യുന്ന ചില വിവാഹ ബ്രോക്കര്മാര്ക്കെതിരേയാണ് പരാതികള്‍ ഉയരുന്നത്.
മാതാപിതാക്കളില്‍നിന്ന് രജിസ്ട്രേഷന് ഫീസ്, ഡീറ്റെയില്‍സ് ഫീസ്, സര്‍വീസ് ചാര്‍ജ്, വണ്ടിക്കൂലി തുടങ്ങിയ പേരുകളില്‍ തുക കൈപ്പറ്റുന്നതായി പരാതിയുണ്ട്.
എന്നാല്‍ പണം നല്കിയതിനുശേഷം പലരെയും പിന്നീട് ബന്ധപ്പെടാന്‍ ശ്രമിക്കുമ്പോള്‍ ഫോണ്‍ എടുക്കാതിരിക്കുക, വിളികള്‍ ഒഴിവാക്കുക, വ്യക്തമായ മറുപടി നല്‍കാതിരിക്കുക തുടങ്ങിയ സാഹചര്യങ്ങളാണ് ഉണ്ടായിരിക്കുന്നതെന്നാണ് ഇവരുടെ തട്ടിപ്പിനിരയായവര്‍ പറയുന്നത്.






