ഡല്‍ഹി : ഐ.എസ്.ആർ.ഒയെ സ്വകാര്യവതികരിക്കുമെന്ന പ്രചാരണം തള്ളി ബഹിരാകാശ ഏജൻസിയുടെ വിശദീകരണം. സ്വകാര്യവത്കരിക്കുമെന്ന പ്രചാരണം തെറ്റെന്ന് ഐ,എസ്,ആർ.ഒ പുറത്തിറക്കിയ വിശദീകരണക്കുറിപ്പില്‍ പറയുന്നു.
ഐ.എസ്.ആർ.ഒയുടെ പ്രാധാന്യം ഒരിക്കലും കുറയില്ല. ഐ.എസ്.ആർ.ഒ നേതൃത്വം നല്കുന്ന ദേശീയ ബഹിരാകാശ ആവാസ വ്യവസ്ഥ നിർമ്മിക്കുക.യാണ് ലക്ഷ്യം വലിയ ദൗത്യങ്ങളിലേക്ക് ശ്രദ്ധ തിരിക്കുകയാണെന്നും ഇസ്രോ വ്യക്തമാക്കി. ഇന്ത്യൻ ബഹിരാകാശ രംഗത്തേക്ക് കൂടുതല്‍ സ്വകാര്യ നിക്ഷേപം ആകർഷിക്കാനുള്ള കേന്ദ്രസർക്കാർ നയത്തില്‍ ആശങ്ക അറിയിച്ച് ഐ.എസ്.ആർ.ഒ ജീവനക്കാരുടെ ഒൻപത് സംഘടനകള്‍ ചെയർമാന് കത്തെഴുതിയരുന്നു. ഇതിനെ തുടർന്നാണ് ഐ.എസ്.ആർ.ഒയുടെ വിശദീകരണം.
ഇൻസ്പേസ് സർക്കാർ ഇതര സംവിധാനങ്ങളുടെ പങ്കാളിത്തം ഏകോപിപ്പിക്കുമെന്നും എൻസില്‍ സാങ്കേതിക വിദ്യയുടെ വാണിജ്യവത്കരണം നടത്തുമെന്നും ഇസ്രോ ഔദ്യോഗിക പോസ്റ്റില്‍ വ്യക്തമാക്കുന്നു. പുതിയ ബഹിരാകാശ നയം വിപണിയെ വളർത്തിയെന്നും ഇസ്രോ വിശദമാക്കുന്നു. സ്വന്തം ബഹിരാകാശ നിലയവും ചാന്ദ്രദൗത്യങ്ങളുമടക്കം വലിയ ലക്ഷ്യങ്ങളിലേക്ക് ഇസ്രോ മുന്നേറുമെന്നും വിശദീകരണത്തില്‍ പറയുന്നു. .






