കോട്ടയം: എം.ജി റോഡിൽ വാഹനയാത്രക്കാരുടെ കാഴ്ചമറച്ച് കാലനായി കണ്ടെയ്നർ ലോറികൾ.
ഏറെത്തിരക്കുള്ള എം.ജി റോഡിലെ പതിവ് കാഴ്ചയാണിത്. റോഡിന്റെ ഭൂരിഭാഗവും കൈയേറിയാണ് ഈ അനധികൃത പാർക്കിംഗ്.
എം.ജി റോഡിലൂടെ കടന്നുപോകുന്ന ഓരോ യാത്രക്കാരനേയും കണ്ടെയ്നർ ലോറികൾ അക്ഷരാർത്ഥത്തിൽ വീർപ്പുമുട്ടിക്കുകയാണ്. റോഡിന്റെ ഇരുവശങ്ങളിലും കൂറ്റൻ ലോറികൾ നിരക്കും.
അപകടം വിളിച്ചുവരുന്ന സാഹചര്യം.
ഓണത്തിരക്കിൽ എം.ജി റോഡിലും എം.സി റോഡിലും രൂപപ്പെട്ട ഗതാഗതക്കുരുക്കിന് ലോറികളുടെ അനധികൃത പാർക്കിംഗും കാരണമായതായി യാത്രക്കാർ പറയുന്നു.
നഗരത്തിലും പരിസരങ്ങളിലും വാഹനങ്ങളുമായി എത്തുന്ന കണ്ടെയ്നർ ലോറികൾ വർഷങ്ങളായി എം.ജി റോഡിലും സമീപപ്രദേശങ്ങളിലും പാർക്ക് ചെയ്യുന്നത് പതിവാണ്.
സമീപത്തെ മൈതാനം സൗകര്യപ്പെടുത്തിയിട്ടുണ്ടെങ്കിലും പലപ്പോഴും അവിടെ പാർക്ക് ചെയ്യാതെ റോഡരികിൽ തന്നെ ലോറികൾ നിർത്തിയിടുകയാണ്.
മാർക്കറ്റിലേക്കും തിരിച്ചും പോകുന്നവർ ഉൾപ്പെടെ നിരവധി പേരാണ് ദിവസവും എം.ജി റോഡിലൂടെ സഞ്ചരിക്കുന്നത്.
ഇരുവശങ്ങളിലും ലോറികൾ പാർക്ക് ചെയ്യുമ്പോൾ ഗതാഗതത്തിനുള്ള ഇടം ഗണ്യമായി ചുരുങ്ങ






