പത്തനംതിട്ട: ഓണാഘോഷത്തിനിടെ
യുവാവിനെ വെട്ടിപ്പരുക്കേല്‍പ്പിച്ചു. കോന്നി അട്ടച്ചാക്കല്‍ സ്വദേശി ദീപുവിനാണ് വെട്ടേറ്റത്.
വെട്ടൂര്‍ സ്വദേശി സിദ്ദിഖാണ് വെട്ടിയത്.
കുട്ടികളുടെ ഓണാഘോഷ പരിപാടി നടക്കുന്നതിനിടെയാണ് സംഘര്‍ഷമുണ്ടായത്.
ചെറിയൊരു വാക്കുതര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. ദീപുവിന്റെ വലതു കൈക്കും നെഞ്ചിനോട് ചേര്‍ന്നുമാണ് വെട്ടേറ്റത്.
പത്തനംതിട്ട ജില്ലാ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയതിന് ശേഷം ചെങ്ങന്നൂരിലുള്ള മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി.






