ചണ്ഡീഗഡ്: 2021-ല്‍ പഞ്ചാബിലെ മൊഹാലിയില്‍ ആട് കര്‍ഷകനായ സുച്ചാ സിംഗിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതി ജഗീര് സിംഗിന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ച് കോടതി.
പ്രതിയെ കേസില്‍ ശിക്ഷിക്കുന്നതില്‍ കൊല്ലപ്പെട്ട സുച്ചാ സിംഗിന്റെ വളര്‍ത്തുനായയായ 'റോക്കി' നിര്‍ണ്ണായക പങ്കാണ് വഹിച്ചത്. മൊഹാലി അഡീഷണല്‍ സെഷന്‍സ് ജഡ്ജി വിക്രം കുമാറിന്റെ കോടതിയാണ് കേസില്‍ വിധി പ്രസ്താവിച്ചത്. കേസിലുണ്ടായിരുന്ന മറ്റ് രണ്ട് പ്രതികളെ കോടതി വെറുതെവിട്ടു.
2021 ജൂണ്‍ 12-നാണ് മേച്ചില്‍പ്പുറത്തേക്ക് പോയ സുച്ചാ സിംഗിനെ കാണാതാകുന്നത്. തുടര്‍ന്ന് കുടുംബം നടത്തിയ തിരച്ചിലില്‍ ആടുകളെ വാങ്ങിയ വകയില്‍ നല്‍കാനുണ്ടായിരുന്ന 4…
[3:27 PM, 7/24/2026] SOMAN: വളർത്തുനായയുടെ അസാധാരണമായ കുര കേട്ട് ചെല്ലുമ്പോൾ ഒരു മൺകൂനയ്ക്കരികിൽ മണം പിടിച്ച് നിൽക്കുകയായിരുന്നു നായ: പോലീസ് എത്തി മണ്ണ് നീക്കിയപ്പോൾ തലയില്ലാത്ത മൃതദേഹം: കൊലക്കേസ് തെളിയിച്ച വളർത്തുനായയുടെ കഥയിങ്ങനെ.
ചണ്ഡീഗഡ്: 2021-ല്‍ പഞ്ചാബിലെ മൊഹാലിയില്‍ ആട് കര്‍ഷകനായ സുച്ചാ സിംഗിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതി ജഗീര് സിംഗിന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ച് കോടതി.
പ്രതിയെ കേസില്‍ ശിക്ഷിക്കുന്നതില്‍ കൊല്ലപ്പെട്ട സുച്ചാ സിംഗിന്റെ വളര്‍ത്തുനായയായ 'റോക്കി' നിര്‍ണ്ണായക പങ്കാണ് വഹിച്ചത്. മൊഹാലി അഡീഷണല്‍ സെഷന്‍സ് ജഡ്ജി വിക്രം കുമാറിന്റെ കോടതിയാണ് കേസില്‍ വിധി പ്രസ്താവിച്ചത്. കേസിലുണ്ടായിരുന്ന മറ്റ് രണ്ട് പ്രതികളെ കോടതി വെറുതെവിട്ടു.
2021 ജൂണ്‍ 12-നാണ് മേച്ചില്‍പ്പുറത്തേക്ക് പോയ സുച്ചാ സിംഗിനെ കാണാതാകുന്നത്. തുടര്‍ന്ന് കുടുംബം നടത്തിയ തിരച്ചിലില്‍ ആടുകളെ വാങ്ങിയ വകയില്‍ നല്‍കാനുണ്ടായിരുന്ന 40,000 രൂപ ചോദിക്കാന്‍ സുച്ചാ സിംഗ് പ്രതിയായ ജഗീര് സിംഗിന്റെ അടുത്തേക്ക് പോയതായി വിവരമറിഞ്ഞു.
എന്നാല്‍ ഇയാളെക്കുറിച്ച് വിവരം ലഭിക്കാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്കി. ദിവസങ്ങള്‍ കഴിഞ്ഞിട്ടും വിവരമൊന്നുമില്ലാത്തതിനെ തുടര്‍ന്ന് ജൂണ്‍ 20-ന് വളര്‍ത്തുനായയായ 'റോക്കി'യെയും കൂട്ടി ബന്ധുക്കള്‍ ജഗീറിന്റെ ഫാം ഹൗസിലെത്തി തിരച്ചില്‍ നടത്തി.
ഫാം ഹൗസിലെത്തിയ നായ ഓടിച്ചെന്ന് അവിടെയുണ്ടായിരുന്ന ചെറിയൊരു മണ്‍കൂനയില്‍ മണം പിടിച്ച് നില്‍ക്കുകയും കുരയ്ക്കുകയും ചെയ്തു. സംശയം തോന്നിയ ബന്ധുക്കള്‍ മണ്ണ് നീക്കി പരിശോധിച്ചപ്പോള്‍ സുച്ചാ സിംഗിന്റെ ടീ-ഷര്‍ട്ട് കണ്ടെത്തുകയായിരുന്നു.
തുടര്‍ന്ന് പോലീസെത്തി മണ്ണുമാറ്റി പരിശോധിച്ചപ്പോള്‍ സുച്ചാ സിംഗിന്റെ തലയില്ലാത്ത മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. കൊല്ലപ്പെട്ട സുച്ചാ സിംഗിന്റെ ഭാര്യയ്ക്ക് ഡിസ്ട്രിക്റ്റ് ലീഗല്‍ സര്‍വീസസ് അതോറിറ്റി വഴി നഷ്ടപരിഹാരം നല്‍കാനും കോടതി ഉത്തരവിട്ടു.