കോട്ടയം: പണികൾ പൂർത്തീകരിച്ചിട്ടും ഉത്ഘാടനം ചെയ്യാതെ നീട്ടിക്കൊണ്ടു പോയ കോടിമത പാലം, നവംബർ 10 ന് നാടിന് സമർപ്പിക്കുന്നതിനെ ബിജെപി സ്വാഗതം ചെയുന്നു എന്ന് ബിജെപി കോട്ടയം വെസ്റ്റ് ജില്ലാ അദ്ധ്യക്ഷൻ ലിജിൻലാൽ.
13 വർഷതെ കാത്തിരിപ്പിന് ശേഷമാണ് പാലത്തിന്റെ പണികൾ പൂർത്തീകരിച്ചത്. പഴയപാലം അപകടാവസ്ഥയിൽ ആയിരുന്നിട്ടും, പുതിയ പാലത്തിന്റെ പണികൾ പൂർത്തീകരിച്ചിട്ടും തുറന്നു നൽകാത്തതിന് എതിരെ ശക്തമായ പ്രതിഷേധവുമായി ബിജെപി രംഗത്തുവന്നിരുന്നു.
ഇതിനെ തുടർന്നാണ് ഇപ്പോൾ ഉദ്ഘാടനം നിശയിച്ചിരിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബിജെപി പ്രവർത്തകർ പാലത്തിൽ ക്രിക്കറ്റ് കളിച്ച് പ്രതിഷേധിച്ചിരുന്നു.
എന്നിട്ടും പാലം തുറന്നു കൊടുക്കുന്നില്ല എന്ന സ്ഥിതിയിൽ ആണ് ബിജെപി മഹിളാ പ്രവർത്തകർ ഒക്ടോബർ 31ന് പാലത്തിൽ തിരുവാതിര കളിച്ച് പ്രതിഷേധിക്കും എന്ന് പ്രഖ്യാപിചിരുന്നത്.
ഉദ്ഘാടനം പ്രഖ്യാപിചതിനാൽ ബിജെപി പ്രഖ്യാപിച്ച പ്രതിഷേധം വേണ്ടന്നു വെച്ചതായും അദ്ദേഹം അറിയിച്ചു.






