തിരുവനന്തപുരം: കേരള സംസ്ഥാന പ്ലാനിങ് ബോർഡില്‍ വനിതാ അംഗത്തെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് വനിതാ ശിശുവികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ മുഖ്യമന്ത്രി വി ഡി സതീശന് കത്തയച്ചു.
നിലവിലെ പ്ലാനിങ് ബോർഡിലെ അഞ്ച് അംഗങ്ങളും പുരുഷന്മാരാണെന്ന് ചൂണ്ടിക്കാട്ടിയാണ്, സംസ്ഥാനത്തിന്റെ നയരൂപീകരണത്തിലും പദ്ധതി ആസൂത്രണത്തിലും നിർണായക പങ്കുവഹിക്കുന്ന ഈ പരമോന്നത സമിതിയില്‍ സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കണമെന്ന ആവശ്യമുയർത്തിയത്.
പ്ലാനിങ് ബോർഡിന് പുറമെ വിവിധ പൊതുമേഖലാ കോർപ്പറേഷനുകളും ബോർഡുകളും പുനഃസംഘടിപ്പിക്കുമ്പോള്‍ വനിതകള്‍ക്ക് അർഹമായ പ്രാതിനിധ്യം നല്‍കണമെന്നും മന്ത്രി തന്റെ കത്തിലൂടെ ആവശ്യപ്പെട്ടു.
പുതുയുഗ കേരള നിർമ്മിതിയിലും വികസന പ്രവർത്തനങ്ങളിലും സ്ത്രീകളുടെ തുല്യ പങ്കാളിത്തം ഉറപ്പാക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും കത്തിൽ പറയുന്നു.






