രുവനന്തപുരം: ആരോഗ്യമേഖലയിലെ പ്രതിസന്ധി നിയമസഭയില്‍ ഇന്ന് അടിയന്തര പ്രമേയമാക്കി ഉയർത്തി പ്രതിപക്ഷം. കഴിഞ്ഞ പ്രതിപക്ഷം അവതരിപ്പിച്ച അതേ വിഷയമാണെന്നും പറയുന്ന പ്രശ്നങ്ങളൊന്നും ആരോഗ്യ വകുപ്പിലില്ലെന്നും മന്ത്രി കെ മുരളീധരൻ.
കെ വി സുമേഷ് എംഎല്‍എ ആണ് മരുന്ന് ക്ഷാമം ഉള്‍പ്പെടെ ആരോഗ്യമേഖലയിലെ പ്രതിസന്ധി അടിയന്തര പ്രമേയം കൊണ്ടുവരാൻ നോട്ടീസ് നല്‍കിയത്. സംസ്ഥാനത്തെ ആരോഗ്യമേഖല വെന്റിലേറ്ററില്‍ ആണെന്ന് കെ വി സുമേഷ് പറഞ്ഞു. പിന്നാലെ സഭയില്‍ ബഹളമായി.
കഴിഞ്ഞ മാർച്ചില്‍ പെരുമാറ്റ ചട്ടത്തിൻ്റെ പേര് പറഞ്ഞ് പർച്ചേസ് ഓർഡർ നല്‍കിയില്ല. ഇടത് സർക്കാർ മരുന്ന് കമ്പനികള്‍ക്ക് വലിയ കുടിശ്ശിക വരുത്തിയെന്ന് പറഞ്ഞ മന്ത്രി 24 ഇനം മരുന്നുകള്‍ക്ക് ചെറിയ പ്രതിസന്ധിയുണ്ട് എന്നും മരുന്ന് ക്ഷാമം അടിയന്തരമായി പരിഹരിക്കാൻ നടപടി എടുത്തു എന്നും സഭയില്‍ മറുപടി നല്കി. എന്നാല്‍, ആരോഗ്യമേഖലയിലെ പ്രശ്നം മന്ത്രി ലാഘവത്തോടെയാണ് കാണുന്നതെന്ന് പ്രതിപക്ഷം വിമർശിച്ചു. എന്തുപറഞാലും കഴിഞ്ഞ സർക്കാരിന്റെ കാലത്തെ കുറിച്ച് പറയാനാണെങ്കില്‍ ജനം നിങ്ങളെ തിരഞ്ഞെടുത്തതെന്തിന് എന്ന ചോദിച്ച കെ വി സുമേഷ് മരുന്ന് ക്ഷാമത്തില്‍ ഏഷ്യാനെറ്റ് ന്യൂസ് വാർത്തയടക്കം സഭയില്‍ എടുത്ത് പറഞ്ഞു. സ്വന്തം വകുപ്പിലെ പ്രശ്നങ്ങളെങ്കിലും മന്ത്രി മനസിലാക്കണം. ഉദ്യോഗസ്ഥരെ വിശ്വാസത്തിലെടുക്കണം. നടക്കുന്നതെല്ലാം രാഷ്ട്രീയ സ്ഥലം മാറ്റങ്ങള്‍ ആണെന്നും ഇതില്‍ മുഖ്യമന്ത്രി ഇടപെടണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.






