തിരുവനന്തപുരം: സംവിധായകന് സനല്‍കുമാര്‍ ശശിധരന് സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തുന്ന സത്യാഗ്രഹ സമരത്തിനെതിരെ വിമര്‍ശനവുമായി സിപിഐഎം നേതാവ് കെ കെ ശൈലജ.
മഞ്ജു വാര്യര്‍ക്കെതിരെ സനല്‍ കുമാര്‍ ശശിധരന് നടത്തുന്നത് ഹീനമായ അതിക്രമമാണെന്നും മാനസിക വിഭ്രാന്തി കാണിക്കുന്ന ഒരു കുറ്റവാളിയുടെ ജല്പനങ്ങള്ക്ക് വിട്ടുകൊടുക്കാനുള്ളതല്ല അവരുടെ ജീവിതമെന്നും ശൈലജ ഫേസ്ബുക്കില്‍ കുറിച്ചു.
ഇത്തരക്കാര്‍ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണം. മഞ്ജു നടത്തുന്ന നിയമ പോരാട്ടങ്ങള്‍ക്ക് എല്ലാ പിന്തുണയും പ്രാഖ്യാപിക്കുന്നുവെന്നും കെ കെ ശൈലജ വ്യക്തമാക്കി.






