തിരുവനന്തപുരം: കിഫ്ബിയുടെ കടമെടുപ്പുമായി ബന്ധപ്പെട്ട് ധനവകുപ്പ് ഉന്നയിച്ച എതിർപ്പുകള്‍ മറികടന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്.
കിഫ്ബി കടമെടുക്കുന്നത് സംസ്ഥാന സർക്കാരിന്റെ കടമെടുപ്പ് പരിധിയെ ബാധിക്കുമെന്നും ഉയർന്ന പലിശബാധ്യതയുണ്ടാക്കുമെന്നും ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ മുന്നറിയിപ്പ് നല്‍കിയിരുന്നു. 2023 ജൂണ്‍ ആറിന് നടന്ന യോഗത്തിന്റെ മിനിറ്റ്സിന്റെ പകർപ്പ് പുറത്ത്.
കിഫ്ബിയുടെ കടമെടുപ്പ് സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക സ്ഥിതിയെ ബാധിക്കുമെന്ന ആശങ്കയാണ് യോഗത്തില്‍ ബിശ്വനാഥ് സിൻഹ പങ്കുവെച്ചത്. കിഫ്ബിക്ക് അധിക ഗ്യാരണ്ടി നല്‍കുന്നതുമായി ബന്ധപ്പെട്ട ചർച്ചയില്‍ ധനവകുപ്പിന്റെ നിലപാട് അദ്ദേഹം വ്യക്തമാക്കിയിരുന്നു.
എന്നാല്‍, ഈ എതിർപ്പുകള്‍ മറികടന്ന് കിഫ്ബിക്ക് മൂന്നുവർഷത്തേക്ക് അധിക ഗ്യാരണ്ടി നല്‍കാനാണ് യോഗത്തില്‍ തീരുമാനമായത്.
ധനവകുപ്പിന്റെ എതിർപ്പ് അറിയിച്ച ഉദ്യോഗസ്ഥനെ ആഴ്ചകള്‍ക്കുള്ളില്‍ സ്ഥാനത്തുനിന്ന് മാറ്റി. യോഗം നടന്ന് ആഴ്ചകള്‍ക്കുശേഷം ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറിയായിരുന്ന ബിശ്വനാഥ് സിൻഹയെ ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി സ്ഥാനത്തേക്ക് മാറ്റുകയായിരുന്നു






