ഡല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തം.
ഡല്‍ഹയില്‍ ഇന്ന് സിപിഐഎം പ്രതിഷേധം സംഘടിപ്പിക്കും.
രാവിലെ 11.15ന് സിപിഐഎം ദേശീയ ആസ്ഥാനമായ എകെജി ഭവന് മുന്നില്‍ ഗ്യാനേഷ് കുമാറിന്റെ കോലം കത്തിച്ചു പ്രതിഷേധിക്കും.
സിപിഐ എം ജനറല്‍ സെക്രട്ടറി എംഎ ബേബി അടക്കമുള്ളവര്‍ പ്രതിഷേധത്തില്‍ പങ്കെടുക്കും.
ഇതിന് പുറമെ എന്എസ്യുഐയും ഗ്യാനേഷ് കുമാറിന്റെ കോലം കത്തിച്ചു പ്രതിഷേധം നടത്തുമെന്ന് അറിയിച്ചു. ഇത് കൂടാതെവിവിധ യുവജന സംഘടനകകളും മിന്നല്‍ പ്രതിഷേധങ്ങള്‍ നടത്തിയേക്കും.
അതേസമയം സിജെപി നേതാക്കളായ സൗരവ് ദാസ് അശുതോഷ് റങ്ക എന്നിവര്‍ ഇപ്പോഴും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരുകയാണ്.
സ്പെഷ്യല്‍ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് നടപടിക്ക് എതിരെ മേല്‍കോടതിയെ സമീപിക്കാനാണ് സിജെപി തീരുമാനം.






