ഡല്‍ഹി : മണ്ഡല പുനര്‍നിര്‍ണ്ണയ ബില്‍ ജനാധിപത്യത്തിന് അപകടകരമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. സംവരണം അട്ടിമറിക്കുകയാണ് ബില്ലിലൂടെ കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും ഖാര്‍ഗെ ഇന്ത്യാ സഖ്യയോഗത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. വിഭാഗങ്ങള്‍ക്ക് ഭരണഘടന അനുവദിച്ച സംവരണം ബില്ലില്‍ ഇല്ലെന്നും ഇത് അനീതിയാണെന്നും ഖാര്‍ഗെ പറഞ്ഞു.
പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കുള്ള സംവരണ സീറ്റുകള്‍ അവരുടെ ജനസംഖ്യയ്ക്ക് ആനുപാതികമായി വര്‍ദ്ധിപ്പിക്കണം. ബില്‍ പാസാക്കാനുള്ള ഭൂരിപക്ഷം കേന്ദ്രസര്‍ക്കാരിന് ലഭിക്കില്ലെന്നും പ്രതിപക്ഷ പാര്‍ട്ടികളെ ഭിന്നിപ്പിച്ച് പിന്തുണ ഉറപ്പാക്കുകയാണെന്നും ഖാര്‍ഗെ പറഞ്ഞു.
സീറ്റുകളുടെ എണ്ണം 850 ആയി ഉയര്‍ത്തുന്നത് രാജ്യത്തിന് ദോഷം ചെയ്യുമെന്ന പറഞ്ഞ ഖാര്‍ഗെ ബില്‍ പാസായാല്‍ ജനാധിപത്യം അവസാനിക്കുമെന്നും പറഞ്ഞു. ബിജെപിയുടെ കൈകളില്‍ അധികാരം കേന്ദ്രീകരിച്ചാല്‍, അവര്ഭരണഘടന മാറ്റിയെഴുതുമെന്നും ആരോപിച്ചു. പ്രതിപക്ഷ പാര്‍ട്ടികള്‍ ബില്ലിനെ എതിര്‍ക്കാന്‍ തീരുമാനിച്ചതായും ഖാര്‍ഗെ പറഞ്ഞു.






