നീണ്ട ഇടവേളയ്ക്ക് ശേഷം മലയാളികളുടെ പ്രിയ നായികാ സംവൃത സുനിൽ പ്രേക്ഷകർക്ക് മുന്നിലേക്ക് തിരിച്ചെത്തുന്നു. സംവിധായകൻ ഷഹീദ് അറഫാത്ത് ഒരുക്കുന്ന ചിത്രത്തിന് "നവരസ പ്രൊഡക്ഷൻ നമ്പർ 3" എന്നാണ് താൽക്കാലികമായി നൽകിയിരിക്കുന്ന പേര്. നവരസ ഫിലിംസിന്റെയും സ്റ്റോൺ ബെഞ്ച് സ്റ്റുഡിയോയുടെയും ബാനറിൽ ആണ് ചിത്രം ഒരുങ്ങുന്നത്.
ശ്രീജിത്ത് കെഎസും കാർത്തികേയൻ എസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. വിവേക് വി, സാകേത് എസ്. മേത്ത, ധിലോർ, റിജോഷ്, മോൻസി, ബ്ലെസ്സി എന്നിവരാണ് ചിത്രത്തിൻ്റെ സഹനിർമ്മാതാക്കൾ. ചിത്രത്തിന്റെ രചന നിർവഹിച്ചത് തങ്കം.
ദിലീഷ് പോത്തൻ, അൽഫോൺസ് പുത്രൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. ജിബിൻ ഗോപിനാഥ്, അഭിജിത്ത് സുരേഷ്, അശ്വതി മനോഹരൻ, റിയാസ് ഖാൻ, ശ്രുതി ജയൻ, ബിസാൽ പ്രസന്ന എന്നിവരും ചിത്രത്തിൻ്റെ താരനിരയുടെ ഭാഗമാണ്. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്ത് വരും.






