ഇടുക്കി: ഔദ്യോഗികരേഖയിൽ കൃത്രിമം കാട്ടിയതിന്റെ പേരിൽ മുൻപ് അച്ചടക്ക നടപടി നേരിടുകയും വകുപ്പുതല നടപടിയുടെ ഭാഗമായി രണ്ട് ഇൻക്രിമെൻ്റ് തടയുകയും ചെയ്ത പൊലീസുകാരനും ഇടുക്കി ജില്ലയിൽ സ്പെഷ്യൽ ബ്രാഞ്ചിൽ കയറി കൂടി.
ഔദ്യോഗിക രേഖയിൽ കൃത്രിമം കാട്ടിയതിന്റെ പേരിൽ മുൻപ് അച്ചടക്കനടപടി നേരിട്ട പോലീസ് ഓഫീസറാണ് ഇടുക്കിയിലെ സംസ്ഥാന രഹസ്യാന്വേഷണവിഭാഗത്തിൽ വീണ്ടും കയറിക്കൂടിയത്
തൊടുപുഴ ഡിവൈഎസ്പിക്ക് കീഴിൽ സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥനായിരിക്കേ നീക്കം ചെയ്ത സീനിയർ സിവിൽ പോലീസ് ഓഫീസറാണ് വീണ്ടും രഹസ്യാന്വേഷണവി ഭാഗത്തിൽ ഇടംനേടിയത്.
രഹസ്യാന്വേഷണവിഭാഗവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും എഴുത്തും ഡിവൈഎസ്പിയുടെ പേരിലുള്ള ഇ-മെയിൽ മുഖേനയായിരുന്നു. ഇതിലെ ഏതാനും രേഖകൾ നീക്കംചെയ്യുകയും മറ്റ് ചിലതിൽ കൃത്രിമംകാട്ടുകയും ചെയ്തെന്നാണ് ഇയാൾക്കെതിരേയുണ്ടായിരുന്ന ആക്ഷേപം. പരാതിയായതോടെ കംപ്യൂട്ടറി ൻ്റെ ഐ.പി.അടിസ്ഥാനമാക്കി അന്വേഷണം
നടത്തി. ഈ ഉദ്യോഗസ്ഥന്റെ കംപ്യൂട്ടർ ഉപയോഗിച്ചാണ് കൃ ത്രിമം കാട്ടിയതെന്ന് അന്വേഷണത്തിൽ കണ്ടത്തി. തുടർന്ന് ഇദ്ദേഹത്തെ രഹസ്യാന്വേഷണ വിഭാഗത്തിൽ നിന്ന് നീക്കി. രണ്ട് ഇൻക്രിമെന്റും തടഞ്ഞു. ഈ വിദ്വാനടക്കമുള്ളവരാണ് ഇപ്പോൾ രഹസ്യാന്വേഷണ വിഭാഗത്തിൽ വീണ്ടും കയറിക്കൂടിയത്
രഹസ്യാന്വേഷണവിഭാഗം ഉദ്യോഗസ്ഥർ കളങ്കരഹിതരാ യിരിക്കണമെന്നും അച്ചടക്ക നടപടി നേരിട്ടവരായിരിക്കരുതെന്നുമുള്ള മാനദണ്ഡം കാറ്റിൽ പറത്തിയാണ് പുതിയ സർക്കാർ അധികാരത്തിൽ എത്തിയപ്പോൾ ഇടുക്കി ജില്ലയിലെ പല പോലീസ് സ്റ്റേഷനുകളിലും രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥരെ നിയമിച്ചത്. എന്നാൽ ഇടുക്കി ജില്ലയിലെ 4 പോലീസ് സ്റ്റേഷനുകളിൽ നിയമിക്കപ്പെട്ട ഉദ്യോഗസ്ഥർ വകുപ്പുതല നടപടി നേരിട്ടതടക്കാം നിരവധി ആരോപണങ്ങളിൽ ഉൾപ്പെട്ടവരുമാണ്.
പാറമട , മണ്ണ് , ബ്ലേഡ് മാഫിയ നടത്തുന്നവരുമായി ബന്ധം, സദാചാര വിരുദ്ധമായ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലെ സന്ദർശകർ, കൈക്കൂലി ആരോപണങ്ങളിൽ കുടുങ്ങിയവർ തുടങ്ങി വിവിധ ആരോപണങ്ങൾ നേരിടുന്നവരാണ് ജില്ലയിലെ 4 പോലീസ് സ്റ്റേഷനുകളിൽ രഹസ്യാന്വേഷണ വിഭാഗത്തിൽ കയറിക്കൂടിയത്.






