കോട്ടയം: സംസ്ഥാനത്തെ നോൺ ഐപിഎസ് എസ്പി. മാരെ സ്ഥലമാറ്റി ഉത്തരവിറക്കി.
കോട്ടയം ക്രൈംബ്രാഞ്ച് എസ്. പി ആർ ശ്രീകുമാറിനെ കൊല്ലം , പത്തനംതിട്ട ജില്ലകളിലെ ക്രൈം ബ്രാഞ്ച് എസ്.പിയായി നിയമിച്ചു.
പത്തനംതിട്ട, കൊല്ലം എസ്.പി യായിരുന്ന ടി.ആർ ജയകുമാറിനെ കോട്ടയം ക്രൈംബ്രാഞ്ച് എസ്.പി യായും നിയമിച്ചു
കോഴിക്കോട്, വയനാട് ക്രൈംബ്രാഞ്ച് എസ്പി ആയിരുന്ന ഷാജി കെ. എസിനെ
കണ്ണൂർ ക്രൈം ബ്രാഞ്ചിലേക്ക് മാറ്റി.
കണ്ണൂർ ക്രൈം ബ്രാഞ്ച് എസ് പി വിനോദ് എംപിയെ തിരുവനന്തപുരം കോ-ഓപ്പറേറ്റീവ് വിജിലൻസ് എസ്. പിയായി നിയമിച്ചു.
തിരുവനന്തപുരം വിഎസിബി സ്പെഷ്യൽ സെൽ എസ്പി യു.പ്രേമനെ കമാൻഡ് കെഎപി IV കണ്ണൂരിലേക്ക് മാറ്റി.
തൃശ്ശൂർ ക്രൈം ബ്രാഞ്ച് എസ് പി സജേഷ് വാഴളപ്പിലിനെ തിരുവനന്തപുരം ട്രാഫിക് സൗത്ത് എസ്. പി യാക്കി.
തിരുവനന്തപുരം സി.ബി.സി. യു IV എസ്. പി ഷാനിഹാൻ എ. ആറിനെ തിരുവനന്തപുരം സ്പെഷ്യൽ സെൽ എസ്പി ആക്കി.






