തിരുവനന്തപുരം: കേരള മാരിടൈം ബോഡില്‍ ജോലി ഒഴിവ്. താത്കാലിക നിയമനമാണ്. സെൻ്റർ ഫോർ മാനേജ്മെൻ്റ് മുഖേനയാണ് അപേക്ഷിക്കേണ്ടത്. ഡിസംബർ 6 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി.
തസ്തിക, യോഗ്യത, ശമ്പളം തുടങ്ങിയ വിശദാംശങ്ങള്‍ അറിയാം
പോസ്റ്റ് ഓഫീസർ
ഒരു ഒഴിവാണ് ഉള്ളത്.
ഫോറിൻ ഗോയിംഗ് മാസ്റ്റേഴ്സ് സർട്ടിഫിക്കറ്റൂം ( കേന്ദ്രസർക്കാർ അംഗീകൃതമോ അല്ലെങ്കില്‍ തത്തുല്യമോ ആയത്) ഒരു വർഷത്തെ കമാൻഡ് പരിചയവും. അല്ലെങ്കില്‍ നിലവില്‍ സജീവ സേവനത്തിലില്ലാത്ത ഇന്ത്യൻ നേവിയിലെ ലെഫ്റ്റനന്റ് കമാൻഡറില് (എക്സിക്യൂട്ടീവ് ബ്രാഞ്ച്) കുറയാത്ത റാങ്കിലുള്ളവർക്കും അപേക്ഷിക്കാം. സർവ്വീസിലെ മാസ്റ്റർ (ഫോറിൻ ഗോയിംഗ്) സർട്ടിഫിക്കറ്റ് വേണം.
അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 55 വയസാണ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 1,40,000 രൂപയാണ് ലഭിക്കുക. ടിഎ, ഡിഎ എന്നിവ ഉള്‍പ്പെടെയാണിത്. കൂടുതല്‍ വിവരങ്ങള്‍ക്ക് https://cmd.kerala.gov.in/wp-content/uploads/2026/11/KMB-Notification-1.pdf
മലിനീകരണ നിയന്ത്രണ ബോഡില്‍ ജോലി നേടാം: കോഴിക്കോട് അവസരം
കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡില്‍ ഗ്രാജുവേറ്റ് എഞ്ചിനീയറിങ് അപ്രന്റീസ് ആയി ജോലി നേടാം. കോഴിക്കോട് മേഖലാ ജില്ലാ ഓഫീസിലാണ് നിയമനം. ഒരു വർഷമാണ് കാലാവധി. ഡിസംബർ 4 ന് രാവിലെ 11 മണിക്കാണ് അഭിമുഖം നടക്കുക. യോഗ്യത ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ അറിയാം
അംഗീകൃത സർവകലാശാലയില്‍ നിന്നും സിവില്‍ / കെമിക്കല്‍ / എൻവയോണ്‍മെന്റല്‍ എഞ്ചിനീയറിങ് വിഷയങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ കുറഞ്ഞത് 50 ശതമാനം മാർക്കോടെ ബി ടെക് ബിരുദം ഉള്ളവർക്കാണ് അപേക്ഷിക്കാനാകുക. ഉയർന്ന പ്രായപരിധി 21 വയസാണ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 10,000 രൂപയാണ് സ്റ്റൈപ്പൻ്റായി ലഭിക്കുക.
ബോർഡില്‍ ഒരു തവണ പരിശീലനം ലഭിച്ചവർക്കും അഭിമുഖത്തില്‍ പങ്കെടുക്കാവുന്നതാണെന്ന് അധികൃതർ അറിയിച്ചു. യോഗ്യരായ ഉദ്യോഗാർത്ഥികള്‍ അസ്സല് വിദ്യാഭ്യാസ യോഗ്യത സർട്ടിഫിക്കറ്റുകള്‍, ആധാർ കാർഡ് (സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകള്‍ ഉള്‍പ്പെടെ), 6 മാസത്തിനുള്ളില്‍ എടുത്ത പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം കോഴിക്കോട് മെഡിക്കല്‍ കോളേജ് കാര്യാലയത്തില്‍ (കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്, മെഡിക്കല്‍ കോളേജ് കാര്യാലയം, മൂന്നാം നില, മെഡിക്കല്‍ കോളേജ് റോഡ്, കോഴിക്കോട്) നേരിട്ട് അഭിമുഖത്തിന് ഹാജരാകണം. വിശദവിവരങ്ങള്‍ക്ക് ബോർഡിന്റെ ഔദ്യോഗിക വെബ് സൈറ്റ് സന്ദർശിക്കുക https://kspcb.kerala.gov.in






