കോട്ടയം : ഷാഫി പറമ്പിൽ എം.പിക്ക് അഭിവാദ്യമർപ്പിച്ച് പുതുപ്പള്ളിയിൽ ഫ്ലെക്സ് ബോർഡ്. കോൺഗ്രസ് പ്രവർത്തകരുടെ പേരിലാണ് പുതുപ്പള്ളി ബസ് സ്റ്റാൻഡിനു സമീപം ഫ്ലെക്സ് ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്.
ഉമ്മൻചാണ്ടിക്കൊപ്പം ഷാഫി പറമ്പിൽ നിൽക്കുന്ന ചിത്രവും കൈപ്പത്തി അടയാളവും ബോർഡിലുണ്ട്. ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. ‘ഉമ്മൻ ചാണ്ടി സ്കൂൾ ഓഫ് പൊളിറ്റിക്സ്, ജനഹ്യദയങ്ങൾ കീഴടക്കി ഇനിയും മുന്നോട്ട്’ എന്നും ഫ്ലെക്സ് ബോർഡിലുണ്ട്.
ഷാഫി പറമ്പിലിനെതിരെ രാജ്മോഹൻ ഉണ്ണിത്താൻ എം.പി. രംഗത്ത് വന്നതിന് പിന്നാലെ ചാണ്ടി ഉമ്മനും സഹോദരി മറിയയും പ്രതികരണവുമായി എത്തിയിരുന്നു. തങ്ങളുടെ കുടുംബത്തിന് നേരിട്ട ദുരിതാവസ്ഥയിൽ ഒപ്പംനിന്ന ആളാണ് രാജ് മോഹൻ ഉണ്ണിത്താൻ എന്നായിരുന്നു കുടുംബം വ്യക്തമാക്കിയത്.






