തിരുവനന്തപുരം: ഭാഗ്യാന്വേഷികള്‍ കാത്തിരുന്ന മണ്‍സൂണ്‍ ബമ്പർ BR 110 നറുക്കെടുപ്പ് ഫലം പുറത്ത്. ഒന്നാം സമ്മാനമായ 10 കോടി രൂപ MC 576896 എന്ന നമ്പരിനാണ് ലഭിച്ചത്.
ഒന്നാം സമ്മാനം കണ്ണൂരില്‍ വിറ്റ ടിക്കറ്റിനാണ് ലഭിച്ചത്.
സമാശ്വാസ സമ്മാനം ലഭിച്ച ടിക്കറ്റ് നമ്പരുകള്‍
MA 576896, MB 576896, MD 576896, ME 576896
വിവിധ ജില്ലകളിലായി 40 ലക്ഷം ടിക്കറ്റുകള്‍ വിറ്റഴിച്ചതായി ഭാഗ്യക്കുറി വകുപ്പ് ഡയറക്ടർ അഞ്ജു കെ.എസ് അറിയിച്ചു. ആകെ അച്ചടിച്ച 40 ലക്ഷം ടിക്കറ്റുകളും വിറ്റഴിഞ്ഞു.
ഏറ്റവും കൂടുതല്‍ വില്പന നടന്നത് പാലക്കാട് ജില്ലയിലാണ് (11,14,500 ടിക്കറ്റുകള്‍). വില്പനയില് തൃശൂർ രണ്ടാം സ്ഥാനത്തും (4 ,54, 510), തിരുവനന്തപുരം (3 ,58, 500) മൂന്നാം സ്ഥാനത്തുമാണ്. മലപ്പുറം ജില്ലയിലാണ് ഏറ്റവും കുറവ് വില്പന (1,29, 000). കഴിഞ്ഞ വർഷത്തെ മണ്‍സൂണ്‍ ബമ്പറില്‍ 33 ലക്ഷം ടിക്കറ്റുകളാണ് സംസ്ഥാനത്താകെ വിറ്റഴിക്കപ്പെട്ടത്.
ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് തിരുവനന്തപുരത്തെ ഗോർഖി ഭവനില്‍ വെച്ചാണ് കേരള ലോട്ടറി വകുപ്പിൻ്റെ മണ്‍സൂണ്‍ ബമ്പർ ലോട്ടറി നറുക്കെടുപ്പ് നടന്നത്.
10 കോടി രൂപയാണ് മണ്‍സൂണ്‍ ബമ്പർ ലോട്ടറിയുടെ ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 10 ലക്ഷം രൂപയും മൂന്നാം സമ്മാനം 5 ലക്ഷം രൂപയുമാണ്. നാലാം സമ്മാനം മൂന്ന് ലക്ഷമാണ്. കൂടാതെ 5000, 1000, 500, 250 വീതം രൂപയുടെ നിരവധി സമ്മാനങ്ങളും വിജയികള്‍ക്ക് ലഭിക്കും.
ലോട്ടറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്സൈറ്റായ https://www.keralalotteryresult.net/ , www.statelottery.kerala.gov.in , https://www.keralalotteries.com/ , www.keralalotteries.net എന്നീ വെബ്സൈറ്റുകളിലൂടെ മണ്‍സൂണ്‍ ബമ്പർ ലോട്ടറിയുടെ ഫലം അറിയാൻ സാധിക്കും. ലോട്ടറി സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും സമ്മാനത്തിനർഹമായ തുക വാങ്ങാൻ സാധിക്കും.






