ആലപ്പുഴ: എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെതിരായ സൈബർ ആക്രമണത്തില്‍ ഒടുവില്‍ അന്വേഷണത്തിന് പൊലീസ്.
കോണ്‍ഗ്രസ് നേതാവിന്റെ പരാതിയില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അന്വേഷണത്തിന് ഉത്തരവിട്ടു. പരാതിക്കാരനായ കോണ്‍ഗ്രസ് നേതാവ് ജോണ്സണ് എബ്രഹാമിന്റെ മൊഴിയെടുത്തു. പരാതി നല്കി രണ്ടുമാസത്തിനുശേഷമാണ് പൊലീസ് അന്വേഷണത്തിലേക്ക് കടന്നിരിക്കുന്നത്.
ഡിജിപിക്ക് നേരിട്ട് നല്കിയ പരാതിയില്‍ രണ്ടുമാസക്കാലം ഒരു നടപടിയും പൊലീസ് എടുത്തിരുന്നില്ല. സമൂഹമാധ്യമങ്ങളിലൂടെ കെ സി വേണുഗോപാലിനെ നിരന്തരം അധിക്ഷേപിക്കുന്നുവെന്നും ഇത് ആസൂത്രിതമാണെന്നുമായിരുന്നു പരാതി. സംഭവത്തില്‍ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി വേണമെന്നായിരുന്നു ജോണ്സണ് എബ്രഹാമിൻ്റെ ആവശ്യം. സൈബർ ആക്രമണം നടത്തിയ അക്കൗണ്ടുകളുടെ വിവരങ്ങള്‍ പരാതിക്കാരൻ കൈമാറിയിട്ടും പൊലീസ് നടപടി ഉണ്ടായില്ല. ആഭ്യന്തരമന്ത്രിക്ക് വീണ്ടും പരാതി നല്‍കിയതോടെയാണ് സൈബർ സെല്‍ ഐജിയെ അന്വേഷണത്തിന് ചുമതലപ്പെടുത്തിയത്.






