തിരുവനന്തപുരം: കെസിഎ പിങ്ക് വനിതാ ട്വന്റി-20 ചലഞ്ചേഴ്സ് ചാമ്പ്യൻഷിപ്പിൽ തുടർച്ചയായ മൂന്നാം വിജയവുമായി റൂബീസ്.
സഫയറിനെ അഞ്ച് റൺസിനാണ് റൂബീസ്o കീഴടക്കിയത്.
മറ്റൊരു മത്സരത്തിൽ പേൾസ്, ആംബറിനെ ഏഴ് റൺസിന് തോൽപ്പിച്ചു.
ആംബറിനെതിരെ ആദ്യം ബാറ്റ് ചെയ്ത പേൾസ് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 110 റൺസെടുത്തു.
34 റൺസെടുത്ത ക്യാപ്റ്റൻ എ. അക്ഷയയും 39 റൺസെടുത്ത അഷിമ ആന്റണിയുമാണ് പേൾസ് ബാറ്റിങ് നിരയിൽ തിളങ്ങിയത്.






