നാഗോയ: പിന്നിലായിട്ടും പതറാതെ തിരിച്ചുവന്ന് വാശിയേറിയ ഷൂട്ടൗട്ടില്‍ പത്തടിച്ച് കുംകും മൊഹോദിന്റെ സ്വര്‍ണവേട്ട.
ഏഷ്യന്‍ ഗെയിംസ് വനിതാ റികര്‍വ് വ്യക്തിഗത ഫൈനലില്‍ ദക്ഷിണ കൊറിയയുടെ യെജിന്‍ ഓഹിനെ 65ന് കീഴടക്കിയാണ് കുംകും ഇന്ത്യയുടെ മെഡല്‍പ്പട്ടികയില്‍ 17-ാം സ്വര്‍ണം ചേര്‍ത്തത്. ആവേശം നിറഞ്ഞ ഫൈനലില്‍ 31നും പിന്നീട് 53നും പിന്നിലായിരുന്ന കുംകും നിര്‍ണായക അഞ്ചാം സെറ്റില്‍ മൂന്ന് പത്ത് പോയിന്റുകള്‍ തുടര്‍ച്ചയായി സ്വന്തമാക്കി മത്സരം 55ന് സമനിലയിലാക്കി. തുടര്‍ന്ന് ഷൂട്ടൗട്ടിലും മികവ് ആവര്‍ത്തിച്ചാണ് സ്വര്‍ണം സ്വന്തമാക്കിയത്.
ആദ്യ സെറ്റില്‍ 27- 29ന് പരാജയപ്പെട്ട കുംകും രണ്ടാം സെറ്റില്‍ 29-29 സമനില നേടിയെങ്കിലും കൊറിയന്‍ താരത്തിന് മുന്‍തൂക്കം നിലനിന്നു. മൂന്നാം സെറ്റില്‍ 30-29ന് ജയിച്ച് കുംകും 33ന് ഒപ്പമെത്തി. നാലാം സെറ്റില്‍ 27-28ന് വീണ്ടും പിന്നിലായതോടെ യെജിന്‍ 53ന്റെ ലീഡ് നേടി. സ്വര്‍ണം ഉറപ്പിക്കാന്‍ കൊറിയന്‍ താരത്തിന് ഒരു സെറ്റ് മാത്രം മതിയെന്ന ഘട്ടത്തിലായിരുന്നു കുംകുമിന്റെ നിര്‍ണായക തിരിച്ചുവരവ്.
അഞ്ചാം സെറ്റില്‍ കുംകും മൂന്ന് അമ്പുകളും കൃത്യമായി ലക്ഷ്യത്തിലെത്തിച്ച് 30 പോയിന്റ് നേടി. യെജിന്‍ നേടാനായത് 28 മാത്രം. ഇതോടെ സെറ്റ് കുംകുമിന് ലഭിക്കുകയും മത്സരം 55ന് സമനിലയിലാകുകയും ചെയ്തു. ഷൂട്ടൗട്ടിലായിരുന്നു പിന്നീടുള്ള നിര്‍ണായക പോരാട്ടം. യെജിന്‍ എട്ട് പോയിന്റാണ് നേടിയത്. മറുപടിയായി കുംകും കൃത്യമായി പത്ത് പോയിന്റില്‍ അമ്പ് പതിപ്പിച്ചു. രണ്ട് പോയിന്റിന്റെ വ്യത്യാസത്തില്‍ ഇന്ത്യയുടെ താരം സ്വര്‍ണം ഉറപ്പിച്ചു.
ഈ ഏഷ്യന്‍ ഗെയിംസിലെ കുംകുമിന്റെ രണ്ടാം സ്വര്‍ണവും മൂന്നാം മെഡലുമാണിത്. വനിതാ റികര്‍വ് ടീം ഇനത്തിലും കുംകും സ്വര്‍ണം നേടിയിരുന്നു. മിക്സഡ് റികര്‍വില്‍ വെള്ളിയും സ്വന്തമാക്കി.
വനിതാ റികര്‍വ് വ്യക്തിഗത ഇനത്തിന്റെ ഫൈനലിലെത്തിയ ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടവും കുംകും നേരത്തെ സ്വന്തമാക്കിയിരുന്നു. ചൈനയുടെ താരത്തെ സെമിഫൈനലില്‍ 62ന് തോല്‍പ്പിച്ചാണ് കുംകും ഫൈനലിലെത്തിയത്. അവസാന സെറ്റില്‍ സമ്മര്‍ദത്തിനിടയിലും പത്ത് പോയിന്റ് നേടി വിജയം ഉറപ്പിച്ച കുംകും ഫൈനലിലും അതേ ശാന്തതയും കൃത്യതയും ആവര്‍ത്തിച്ചു.
കുംകുമിന്റെ സ്വര്‍ണത്തോടെ ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം 77 ആയി 17 സ്വര്‍ണം, 25 വെള്ളി, 35 വെങ്കലം. അമ്പെയ്ത്തില്‍ മാത്രം ഇന്ത്യയുടെ സ്വര്‍ണനേട്ടം അഞ്ചായി ഉയര്‍ന്നു. അവസാന ദിനത്തില്‍ ക്രിക്കറ്റില്‍ പാകിസ്ഥാനെതിരായ പുരുഷ ടീമിന്റെ സ്വര്ണപ്പോരാട്ടവും ഹോക്കിയില്‍ മലേഷ്യക്കെതിരായ മത്സരവും ഉള്‍പ്പെടെ ഇന്ത്യക്ക് കൂടുതല്‍ മെഡല്‍ പ്രതീക്ഷകളുണ്ട്. വനിതാ ഗോള്‍ഫിലും ഇന്ത്യന്‍ താരങ്ങള്‍ മെഡല്‍ പ്രതീക്ഷ നിലനിര്‍ത്തുന്നുണ്ട്.






