ആരോഗ്യമുള്ള ശരീരത്തിന് ഉറക്കം അത്യന്താപേക്ഷിതമായ ഘടകമാണ്. പ്രതിരോധശേഷി, മെറ്റബോളിസം, തലച്ചോറിന്റെ ആരോഗ്യം എന്നിവയ്ക്ക് കൃത്യമായ ഉറക്കം ആവശ്യമാണ്.
ഏകാഗ്രത, ഓർമ്മശക്തി എന്നിവ മെച്ചപ്പെടുത്താനും ഉറക്കം സഹായിക്കും. എന്നാല്‍ ഉറക്ക് കുറവ് ഒരു വ്യക്തിയെ കൂടുതല്‍ ക്ഷീണിപ്പിക്കുകയും പെട്ടന്ന് ദേഷ്യം വരാനുമുള്ള ഒരു കാരണമാണ്.
സമ്മർദ്ദം, ദിനചര്യയിലെ പ്രശ്നങ്ങള്‍, അമിതമായ സ്ക്രീൻ സമയം, ഉദാസീനമായ ജീവിതശൈലി എന്നിവയാണ് ഉറക്കകുറവിനുള്ള പ്രധാന കാരണങ്ങള്‍.
ഉറക്കം മെച്ചപ്പെടുത്താനുള്ള മികച്ച ഒരു മാർഗമാണ് വ്യായാമം. വ്യായാമം ദിനചര്യയുടെ ഭാഗമായി മാറ്റുകയാണെങ്കില്‍ ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താൻ സഹായിക്കുമെന്നും പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
ചെവിയിലെ മൂളല്‍ നിസാരമല്ല: ശ്രദ്ധിച്ചില്ലെങ്കില്‍ പണികിട്ടും
ഉറങ്ങാൻ ബുദ്ധിമുട്ടുണ്ടാക്കുന്ന സമ്മർദ്ദം ഉത്കണ്ഠ എന്നിവകളെ ലഘൂകരിക്കാനും വ്യായാമത്തിന് സാധിക്കും. പതിവായി വ്യായാമം ചെയ്യുന്നത് കൃത്യമായ ദിനചര്യ രൂപപ്പെടുത്താനും സഹായകമാകും.
വ്യായാമത്തിലൂടെ ഉറക്കം മെച്ചപ്പെടുത്താൻ സാധിക്കുമെങ്കിലും ഉറക്ക കുറവിനുള്ള ശാശ്വത പരിഹാരമായി വ്യായാമത്തെ കാണാനും പാടില്ല. ഉറക്കകുറവിനുള്ള ചികിത്സക്ക് പകരമായി വ്യായാമത്തെ ഉപയോഗിക്കരുത്. പതിവായി ഉറങ്ങാൻ പ്രയാസപ്പെടുന്നുണ്ടെങ്കില്‍ രാത്രിയില്‍ ഉറക്കം നഷ്ടമായി എഴുന്നേല്‍ക്കുന്നവർ അമിതമായി കൂർക്കം വലിക്കുന്നവർ പകല്‍ സമയത്ത് അമിതമായി ഉറക്കം അനുഭവപ്പെടുന്നവർ എന്നിവരാണെങ്കില്‍ ആരോഗ്യ വിദഗ്ദന്റെ നിർദേശം സ്വീകരിക്കേണ്ടതാണ്.






