ആലുവ: ശനിയാഴ്ച രാത്രി ആലുവയില്‍ നിന്നും കാണാതായ 12 കാരിയെ പൂനെയില്‍ നിന്നും സുരക്ഷിതമായി കണ്ടെത്തി. കൊല്ലം ഓച്ചിറ സ്വദേശി സജീഷ് എന്ന യുവാവിനൊപ്പം കണ്ടെത്തുകയായിരുന്നു.
പൂനെയില്‍ റെയില്‍വേസ്റ്റേഷനില്‍ നിന്നും രണ്ടുപേരെയും പോലീസ് പിടികൂടി. യുവാവിനെതിരേ കേസെടുത്തപ്പോള്‍ പെണ്‍കുട്ടിയെ ഇന്ന് ആലുവയില്‍ എത്തിക്കും.
ഇന്നലെ വൈകിട്ട് നാലരയോടെയാണ് പൂനെ റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഇരുവരെയൂം കണ്ടെത്തിയത്. ആലുവസ്വദേശിയായ പെണ്‍കുട്ടി ഓച്ചിറക്കാരനായ യുവാവിനെ ഇന്‍സ്റ്റാഗ്രാമിലൂടെയാണ് പരിചയപ്പെട്ടത്. ഇയാള്‍ മുനമ്പത്ത് ഐസ്ക്രീം വില്‍പ്പന നടത്തുന്നയാളാണ്.
പെണ്‍കുട്ടിയെ കാണാതായതിന് പിന്നാലെ ഇന്‍സ്റ്റാഗ്രാമില്‍ നിന്നും യുവാവിന്റെ വിവരം പോലീസ് കണ്ടെത്തുകയും സുഹൃത്തുക്കള്‍ വഴി നടത്തിയ അന്വേഷണത്തില്‍ ഇരുവരും മുംബൈയ്ക്ക് പോയതായി വിവരം കിട്ടുകയുമായിരുന്നു. തുടര്‍ന്ന് പോലീസ് പിന്തുടരുകയും പൂനെ റെയില്‍വേ സ്റ്റേഷനില്‍ നിന്നു തന്നെ കണ്ടെത്തുകയുമായിരുന്നു.
യുവാവിനെതിരേ കേസെടുക്കും ഏതൊക്കെ വകുപ്പുകള്‍ ചുമത്തണമെന്ന് പിന്നീട് തീരുമാനിക്കും. ശനിയാഴ്ച രാത്രി 8.30 യോടെയാണ് പെണ്‍കുട്ടിയെ കാണാതായത്. കൂട്ടുകാരിയുടെ വീട്ടിലേക്കെന്ന്പറഞ്ഞാണ് പോയത്. വല്യമ്മുടെ ഫോണുമായിട്ടാണ് പോയത്. കാസര്‍ഗോഡ് വഴി മംഗലാപുരം ധാരാവി ഭാഗത്താണ് ആദ്യം എത്തിയത്. അവിടെ നിന്നുമാണ് പിന്നീട് പൂനെയിലേക്ക് പോയത്.






