ഓർമ്മകളുടെ വേരറ്റ ജീവിതം ക്രമപ്പെടുത്തിയ പീലി എന്ന കുഴിവെട്ടുകാരന്റെ വേറിട്ട ജീവിതം അനാവരണം ചെയ്യുന്ന ചിത്രം ‘കല്ലറ ലിഖിതങ്ങൾ’ പ്രദർശനത്തിനൊരുങ്ങുന്നു.
മനുഷ്യന്റെ ഭൂതകാലവും ഓർമ്മകളും നഷ്ടപ്പെടുന്നതിലൂടെ രൂപപ്പെടുന്ന ജീവിതത്തിന്റെ മറ്റൊരു തലമാണ് ചിത്രം പറയുന്നത്. മാലേരിക്ക പള്ളിയിലെ പെരുന്നാൾ കൊടിയിറങ്ങുന്ന നാൾ തടാകം കവർന്നത് ഒരു വഞ്ചിയെ മാത്രമല്ല, ഒരു മനുഷ്യന്റെ ഭൂതകാലത്തെക്കൂടിയായിരുന്നു. മീൻപിടുത്തക്കാർ കരയ്ക്കെത്തിക്കുമ്പോൾ അയാളുടെ കൈകളും ഓർമ്മകളും ഒരുപോലെ ശൂന്യമായിരുന്നു.
വർഷങ്ങൾക്കിപ്പുറം, ജീവിച്ചിരിക്കുന്നവരുടെ ചോദ്യങ്ങളില്ലാത്ത സെമിത്തേരിയിൽ കല്ലറകൾ വെട്ടി ശവക്കല്ലറകൾക്ക് കാവലാളായി അയാൾ അന്തിയുറങ്ങുന്നു. ദൈവഭവനത്തിൽ ഒരു മോഷണം നടക്കുന്നതോടെ ജീവനുള്ളവരിൽ നിന്ന് അകന്ന അയാൾ മരിച്ചവരുടെ നിശ്ശബ്ദതയിൽ അഭയം തേടുകയാണ്.
അവിടെയാണ് ആത്മാക്കൾ അയാൾക്ക് ഒരു പേര് നൽകുന്നത് — ‘പീലി’. പീലിയുടെ ജീവിതത്തിൽ കുറിക്കപ്പെട്ട ഏടുകളിലൂടെ കടന്നുപോകുന്ന ചിത്രമാണ് ‘കല്ലറ ലിഖിതങ്ങൾ’.
കേന്ദ്ര കഥാപാത്രത്തെ സനിൽ പേക്കൽ അവതരിപ്പിക്കുമ്പോൾ, മറ്റു കഥാപാത്രങ്ങളെ ജോൺസൺ സ്റ്റീഫൻ, അമ്പിളി, വാക്കനാട് സുരേഷ്, ഗ്ളോറി, സിന്ധു ജോസ്, വിജു സി പരവൂർ, സെബാസ്റ്റ്യൻ, ജോസ് ആൻ്റണി, നെപ്പോളിയൻ, ജോസ് വാവച്ചൻ, സുകുമാരൻ വേങ്ങോട്ടു, ക്ളീറ്റസ്, ഡോ അനുഗ്രഹ ബീന ജോൺസൺ, ശുക്രൻ, ജെറോം, ഷിജി, മോസസ്സ് എന്നിവരും അവതരിപ്പിക്കുന്നു.
ബാനർ - തക്ഷില ക്രിയേഷൻസ്, രചന, സംവിധാനം - ജോസാൻ്റണി കുരീപ്പുഴ, നിർമ്മാണം - സനിൽകുമാർ എസ്, ഛായാഗ്രഹണം - രാമചന്ദ്രൻ, എഡിറ്റിംഗ് - സന്ദീപ് ശ്രീജു, ഗാനരചന - ജോസാൻ്റണി കുരീപ്പുഴ, സംഗീതം, ആലാപനം -കൃപാൽ, പശ്ചാത്തല സംഗീതം - അജയ് സരിഗമ, കല - ഗിരീഷ് ഗോപിനാഥ്, ചമയം - രതീഷ് രവി, വസ്ത്രം - ജാനുവരി ജോസ്, സൗണ്ട് ഡിസൈൻ & മിക്സിംഗ് - ആനന്ദ് ബാബു, ഡി ഐ കളറിസ്റ്റ് - വിജയകുമാർ, സ്പോട്ട് എഡിറ്റർ- സുനിൽ എം കെ, എഐ വീഡിയോ_ പ്രശോബ് കുമാർ, ലൊക്കേഷൻ കോർഡിനേറ്റർ - ജോസ് ആലപ്പാടൻ, സ്റ്റിൽസ് - ജോസ് ഡീ ജെ, പി ആർ ഓ - അജയ് തുണ്ടത്തിൽ.






