കൊല്ലം: പിണറായി വിജയനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) എഫ്.ഐ.ആർ ആവശ്യപ്പെട്ട് കത്തയച്ച സംഭവം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണെന്നും പുറത്തുവന്നത് മഞ്ഞുമലയുടെ ഒരു അറ്റം മാത്രമാണെന്നും എൻ.കെ.
പ്രേമചന്ദ്രൻ എം.പി പ്രതികരിച്ചു. ഇടതുപക്ഷ രാഷ്ട്രീയ ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത സംഭവമാണിതെന്നും അദ്ദേഹം പറഞ്ഞു.
അഴിമതി ആരോപണത്തില്‍ സി.പി.എം അടിയന്തരമായി നയം വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇ.ഡി ഉന്നയിച്ച ഗുരുതരമായ ക്രമക്കേടുകള്‍ക്ക് മറുപടി പറയാൻ പിണറായി വിജയന് സാധിക്കുന്നില്ലെന്നും അദ്ദേഹത്തിന്റെ ന്യായീകരണങ്ങളെല്ലാം പൊളിഞ്ഞുവെന്നും പ്രേമചന്ദ്രൻ കുറ്റപ്പെടുത്തി.
ഈ വിഷയം സി.പി.എമ്മിന് എളുപ്പത്തില്‍ തള്ളിക്കളയാനാവില്ല. കേസില്‍ കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.






