കൊച്ചി: കാലടി സർവ്വകലാശാലയില്‍ സസ്പെൻഷനിലായ വിദ്യാർഥികള്‍ നല്കിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഈ ആഴ്ച തന്നെ ഹർജിയില്‍ വാദം കേള്‍ക്കാമെന്ന നിലപാടിലാണ് സിംഗിള്‍ ബെഞ്ച് .
തിയതി ഇന്ന് പറയും. വേഗത്തില്‍ പരിഗണിക്കാൻ സുപ്രീം കോടതി നിർദ്ദേശിച്ചിട്ടുണ്ടല്ലോ എന്നും സിംഗിള്‍ ബെഞ്ച് വ്യക്തമാക്കിയിരുന്നു.
നേരത്തെ നല്കിയ റിട്ട് ഹർജി ഭേദഗതി ചെയ്തുള്ള പുതിയ അപേക്ഷയാണ് വിദ്യാർഥികള്‍ സമർപ്പിച്ചത്. പരീക്ഷ എഴുതാൻ അർഹതയുള്ളവരാണ് തങ്ങളെന്നും പലർക്കും 60 ശതമാനം ഹാജർ ഉണ്ടെന്നും ഹർജിയില്‍ പറയുന്നു. ബാക്കിയുള്ള 20 ശതമാനം ഹജാർ ഇളവ് നല്കാൻ വിസിയക്ക് കഴിയും. ഹാജർ ഇളവിനുള്ള മാപ്പപേക്ഷ സമർപ്പിക്കാൻ ക്യാമ്പസില്‍ പ്രവേശിപ്പിക്കാൻ തടസ്സമുള്ളതിനാല്‍ കഴിഞ്ഞില്ലെന്നും ഹർജിയില്‍ പറയുന്നു. വിസിയെ ആക്രമിച്ചെന്നും, പ്രതീകാത്മക ശവസംസ്കാരം നടത്തിയെന്നത് തെറ്റായ കേസ് ആണെന്നും ഹർജിയില്‍ പറയുന്നു.






