കൊച്ചി: കാലടി സർവ്വകലാശാലയില്‍ സസ്പെൻഷനിലായ വിദ്യാർത്ഥികള്‍ നല്കിയ ഹർജി ഹൈക്കോടതി നാളെ പരിഗണിക്കും.
ഈ ആഴ്ച തന്നെ ഹർജിയില്‍ വാദം കേള്‍ക്കാമെന്നും വേഗത്തില്‍ പരിഗണിക്കാൻ സുപ്രീം കോടതി നിർദ്ദേശിച്ചിട്ടുണ്ടല്ലോ എന്നും സിംഗിള്‍ ബഞ്ച് വ്യക്തമാക്കി.
നേരത്തെ നല്കിയ റിട്ട് ഹർജി ഭേതഗതി ചെയ്തുള്ള പുതിയ അപേക്ഷയാണ് വിദ്യാർത്ഥികള്‍ സമർപ്പിച്ചത്.
പരീക്ഷ എഴുതാൻ അർഹതയുള്ളവരാണ് തങ്ങളെന്നും പലർക്കും 60 ശതമാനം ഹാജർ ഉണ്ടെന്നും ഹർജിയില്‍ പറയുന്നു. ബാക്കിയുള്ള 20 ശതമാനം ഹജാർ ഇളവ് നല്കാൻ വിസിയക്ക് കഴിയും. ഹാജർ ഇളവിനുള്ള മാപ്പപേക്ഷ സമർപ്പിക്കാൻ ക്യാമ്പത്തില് പ്രവേശിപ്പിക്കാൻ തടസ്സമുള്ളതിനാല്‍ കഴിഞ്ഞില്ലെന്നും ഹർജിയില്‍ പറയുന്നു. വിസിയെ ആക്രമിച്ചെന്നും, പ്രതീകാത്മക ശവസംസ്കാരം നടത്തിയെന്നത് തെറ്റായ കേസ് ആണെന്നും ഹർജിയില്‍ പറയുന്നു.
സുപ്രീംകോടതി നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പരീക്ഷ എഴുതണമെന്ന ആവശ്യവുമായി വീണ്ടും ഹൈക്കോടതി സിംഗിള്‍ ബെഞ്ചിനെ വിദ്യാർഥികള്‍ സമീപിക്കുന്നത്. നേരത്തെ ഇതേ ബെഞ്ച് വിദ്യാർത്ഥികള്‍ക്ക് പരീക്ഷ എഴുതാം എന്ന് പറഞ്ഞിരുന്നെങ്കിലും ഡിവിഷൻ ആ ഉത്തരവ് റദ്ദ് ചെയ്തിരുന്നു.






