കോട്ടയം: കോട്ടയം ഈസ്റ്റ് ഉപജില്ലാ കലോത്സവമായ 'തില്ലാന 2026'-ൽ മിന്നും വിജയം നേടി എറികാട് ഗവ. യു.പി. സ്കൂൾ.
ഹയർ സെക്കൻഡറി സ്കൂളുകൾ ഉൾപ്പെടെ പങ്കെടുത്ത കലോത്സവത്തിൽ മികച്ച നേട്ടമാണ് എറികാട് ഗവ. യു.പി. സ്കൂൾ കൈവരിച്ചത്. ഗവ.സ്കൂൾ വിഭാഗത്തിൽ ഓവറോൾ ഒന്നാം സ്ഥാനമാണ് സ്കൂൾ കരസ്ഥമാക്കിയത്. കലോത്സവത്തിൽ 29 മത്സര ഇനങ്ങൾ മാത്രമുള്ള യു.പി. വിഭാഗത്തിലാണ് 119 പോയിന്റ് നേടി മികവ് കാട്ടിയത്.
മുൻവർഷങ്ങളിലും ഗവ. സ്കൂൾ വിഭാഗത്തിൽ എറികാട് സ്കൂൾ തന്നെയായിരുന്നു ഒന്നാം സ്ഥാനത്ത്. ഗവൺമെന്റ് സ്കൂളുകൾക്കായി കോട്ടയം ഈസ്റ്റ് ഉപജില്ലയിൽ ഈ വർഷം ആദ്യമായി ഏർപ്പെടുത്തിയ പ്രത്യേക ട്രോഫിയും സ്കൂൾ നേടി. സംസ്കൃതോത്സവത്തിൽ മൂന്നാം സ്ഥാനവും സ്കൂൾ നേടി.
പ്രധാനാധ്യാപിക ഹെഡ്മിസ്ട്രസ് പി. ബിന്ദു, പി.ടി.എ. പ്രസിഡന്റ് വി.ആർ. സിറിൽ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവരുടെ നേതൃത്വത്തിലാണ് കുട്ടികൾക്ക് പരിശീലനം നൽകിയത്.






