തിരുവനന്തപുരം: കേരള റൂറല്‍ വാട്ടര്‍ സപ്ലൈ ആന്‍ഡ് സാനിറ്റേഷന്‍ ഏജന്‍സി അഥവാ ജലനിധി പ്രൊജക്റ്റ് കമ്മീഷണര്‍ തസ്തികയിലേക്കുള്ള നിയമനത്തിനായുള്ള വിജ്ഞാപനം പുറത്തിറക്കി.
നിലവില്‍ ഒരു ഒഴിവാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തൃശൂരില്‍ ആയിരിക്കും നിയമനം. യോഗ്യതയും താല്പര്യവും ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഒക്ടോബര്‍ 15 വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.
തിരഞ്ഞെടുക്കപ്പെടുന്നവരെ ദിവസ വേതനാടിസ്ഥാനത്തില്‍ ആയിരിക്കും നിയമിക്കുന്നത്. പ്രതിദിനം 1185 രൂപയാണ് വേതനമായി ലഭിക്കുക. ഒരു മാസത്തില്‍ പരമാവധി 27 ദിവസമായിരിക്കും ജോലി ഉണ്ടായിരിക്കുക. അപേക്ഷകരുടെ പ്രായ പരിധി സംബന്ധിച്ച് ഔദ്യോഗിക വിജ്ഞാപനത്തില്‍ പ്രത്യേകം പരാമര്‍ശിച്ചിട്ടില്ല. ബി ടെക് ( സിവില്‍ ) യോഗ്യതയുള്ളവര്‍ക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാവുന്നതാണ്.
ജല വിതരണ പദ്ധതികളുടെ രൂപകല്‍പ്പനയിലും നടപ്പാക്കലിലും 5 വര്‍ഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. പദ്ധതികള്‍ക്ക് നേതൃത്വം നല്‍കാനും നിശ്ചിത സമയത്തിനുള്ളില്‍ അവ നടപ്പിലാക്കാനുമുള്ള കഴിവ് പ്രത്യേകം പരിഗണിക്കും.
കമ്മ്യൂണിറ്റി അധിഷ്ഠിത ജല വിതരണ - ശുചിത്വ പദ്ധതികളിലുള്ള പ്രവൃത്തി പരിചയവും മികച്ച നേതൃപാടവം, മാനേജീരിയല്‍ ആശയവിനിമയ ശേഷി എന്നിവയും ഉണ്ടായിരിക്കുന്നത് അഭികാമ്യം.
ഈ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് പ്രത്യേക അപേക്ഷാ ഫീസ് ഈടാക്കുന്നില്ല. നേരിട്ടുള്ള നിയമനമായിരിക്കും. യോഗ്യതയുടെയും പ്രവൃത്തി പരിചയത്തിന്റെയും അടിസ്ഥാനത്തിലുള്ള ഷോര്‍ട്ട് ലിസ്റ്റിംഗും തുടര്‍ന്ന് അഭിമുഖവും നടത്തിയാണ് നിയമനം നടത്തുന്നത്.
യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് തങ്ങളുടെ വിവരങ്ങള്‍ക്കൊപ്പം ബയോഡാറ്റ, സമീപകാലത്തെടുത്ത പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, സര്‍ട്ടിഫിക്കറ്റുകള്‍ (പ്രായം, വിദ്യാഭ്യാസം, ജാതി സര്‍ട്ടിഫിക്കറ്റ്, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പുകള്‍) എന്നിവയുടെ സ്കാന്‍ ചെയ്ത പകര്‍പ്പുകള്‍ സഹിതം ഒക്ടോബര്‍ 15-നോ അതിനുമുമ്പോ rpmumalappuram91@gmail.com എന്ന വിലാസത്തിലേക്ക് ഇമെയില്‍ ചെയ്യാവുന്നതാണ്.
അപേക്ഷിക്കേണ്ട വിധം
ഔദ്യോഗിക വെബ്സൈറ്റായ www.jalanidhi.kerala.gov.in സന്ദര്‍ശിക്കുക. ഹോം പേജില്‍ പ്രസ്തുത തസ്തികയിലേക്കുള്ള വിജ്ഞാപനം കണ്ടെത്തി അതില്‍ ക്ലിക്ക് ചെയ്യുക. അവസാനം നല്‍കിയിട്ടുള്ള ലിങ്കില്‍ നിന്ന് ഔദ്യോഗിക വിജ്ഞാപനം ഡൗണ്‍ലോഡ് ചെയ്ത് ശ്രദ്ധാപൂര്‍വ്വം വായിക്കുകയും യോഗ്യതാ മാനദണ്ഡങ്ങള്‍ പരിശോധിക്കുകയും ചെയ്യുക. താഴെ നല്‍കിയിട്ടുള്ള ഔദ്യോഗിക അപേക്ഷാ/രജിസ്ട്രേഷന് ലിങ്ക് സന്ദര്‍ശിക്കുക.
ആവശ്യമായ വിവരങ്ങള്‍ തെറ്റുകൂടാതെ കൃത്യമായി പൂരിപ്പിക്കുക. വിജ്ഞാപനത്തില്‍ നിര്‍ദ്ദേശിച്ചിട്ടുള്ള ഫോര്‍മാറ്റിലും വലുപ്പത്തിലും ആവശ്യമായ എല്ലാ രേഖകളും അപ്ലോഡ് ചെയ്യുക. രജിസ്റ്റര്‍ ചെയ്ത വിവരങ്ങള്‍ ശരിയാണെന്ന് ഉറപ്പുവരുത്തിയ ശേഷം സമര്‍പ്പിക്കുക.






